Kumbilappam ... 
By:Suchithra Raj Karumbathil 

ഞാൻ ആദ്യായി ഉണ്ടാക്കിയതാണ് ... എന്റെ ഒരു ഫ്രണ്ട് നാട്ടിൽ നിന്ന് കൊണ്ടുവന്ന വഴന ഇല തന്നിട്ട് കുമ്പിളപ്പം ഉണ്ടാകാൻ അറിയുമോ എന്ന് ചോദിച്ചു ... ഞാൻ ഇതുവരെ ഉണ്ടാക്കാത്ത ഒരു സംഭവം ആണ് ഇത് ... പിന്നെ അമ്മയെ വിളിച്ചു ചോദിച്ചു ഉണ്ടാക്കി നോക്കി .. നല്ല സ്വാദ് ഉണ്ടായിരുന്നു ട്ടോ ... ഞാൻ ചക്ക വരട്ടി വെച്ചാണ് ഉണ്ടാക്കിയത് .. അതുപോലെ ഇടിയപ്പത്തിന്റെ അരിപൊടി ആയിരുന്നു എന്റെ അടുത്ത് ഉണ്ടായിരുന്നത് ..

വഴന ഇല ഇല്ലെങ്കിൽ വാഴ ഇലയും ഉപയോഗിച്ച് കുമ്പിളപ്പം ഉണ്ടാക്കാം .
പക്ഷേ വഴന ഇലയുടെ മണം ഒന്ന് വേറെ തന്നെയാണ് ട്ടോ.

വേണ്ട സാധനങ്ങൾ

ചക്ക വരട്ടിയത് - 2 കപ്പ്‌
തേങ്ങ ചിരവിയത് - 1/2 കപ്പ്‌
ശർക്കര ഉരുക്കിയത് - 1 കപ്പ്‌
അരിപൊടി വറുത്ത് - 2 കപ്പ്‌
ഏലക്ക പൊടി - 1/2 tsp
വഴന ഇല - ആവശ്യത്തിനു

ഒരു വലിയ പാത്രത്തിൽ ചക്ക വരട്ടിയത് , തേങ്ങ ചിരവിയത് , അരിപൊടി , എലക്കപൊടി, ഉരുക്കിയ ശർക്കര നല്ലപോലെ യോജിപ്പികുക.

ഈ മിക്സ്‌ ഒരുപാട് കട്ടിയോ ലൂസോ ആവാൻ പാടില്ല.

ഇനി വഴന ഇല എടുത്തു ഒരു cone ഷേപ്പ് ഉണ്ടാക്കി മാവ് ഓരോ വഴനയിലയിലെക്കും പാകത്തിന് നിറക്കുക.

അതിനു ശേഷം ഇലയുടെ മുകൾ ഭാഗം ഉള്ളിലേക്ക് മടക്കി ഓരോ toothpick ഉപയോഗിച്ച് ഇല അടക്കുക .

ഒരു അപ്പചെമ്പിൽ 30-40 മിനിറ്റ് വരെ ആവി കേറ്റുക.

നല്ല സ്വാദും മണവും ഉള്ള കുമ്പിളപ്പം റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم