മട്ടന്‍ കറി ( നോമ്പു ഇല്ലാത്തവര്‍ക്ക് വേണ്ടി )
By:Arathi Pramod

തനി നാടന്‍ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു മട്ടന്‍ കറിയാണിത്.

ചേരുവകള്‍

1.മട്ടന്‍ - 1 kg
2.ചെറിയ ഉള്ളി – 350 gm (ചെതചെടുക്കുക.)

3.സവാള-2(ചെറുതായി അരിഞ്ഞത് )
4.പച്ചമുളക് -5 എണ്ണം
5.ഇഞ്ചി ചതച്ചത് – 2 tbspn
6.വെളുത്തുള്ളി ചതച്ചത് -3 tbspn
7.മല്ലിപ്പൊടി – 3 tbspn
8.മുളക്പൊടി-3 tspn
9.കുരുമുളക്പൊടി -2 tbspn
10.മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
11.ഗരം മസാലപൊടി –ഒരു tspn
12.ഉപ്പ് -ആവശ്യത്തിന്
13.വെളിച്ചെണ്ണ-ആവശ്യത്തിന്
14.കറിവേപ്പില- 4 തണ്ട്
15.തക്കാളി -2 എണ്ണം

പാകം ചെയ്യുന്ന വിധം

മട്ടന്‍ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. ഇതിലേക്ക് അര tspn മഞ്ഞള്‍പ്പൊടി, ആവശ്യത്തിനു ഉപ്പ്, ഓരോ tbspn വീതം ഇഞ്ചി ,വെളുത്തുള്ളി ഇവ ചതച്ചതും പുരട്ടി കുറച്ചു മാത്രം വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക.(2 വിസില്‍ മതിയാകും).
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് 2 tbspn വെളുത്തുള്ളി , 1 tbspnഇഞ്ചി ഇവ ചേര്‍ത്ത്വ വ ഴറ്റുക..പച്ചമണം മാറി വരുമ്പോള്‍ ചുവന്നുള്ളി ചതച്ചത് ചേര്‍ത്ത് വഴറ്റുക.ശേഷം , പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക.തക്കാളിയും ഒപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.എല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പൊടികളെല്ലാം ചേര്‍ത്ത് മൂപ്പിക്കുക.ഇനി വേവിച്ചു വച്ചിരിക്കുന്ന മട്ടനും വെന്ത വെള്ളവും ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക.നന്നായി തിളച്ചു മസാല ഇറച്ചിയില്‍ പിടിച്ച് കറി കുറുകിക്കഴിഞ്ഞാല്‍ അല്‍പം കറിവേപ്പില കൂടി ചേര്‍ത്തിളക്കികഴിഞ്ഞാല്‍ കറി തയ്യാര്‍..ചോറ്, ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണിത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم