ഉരുളകിഴങ്ങ് തൈര് കറി (ദഹിവാലെ ആലൂ)
By: Sherin Mathew

ഉരുളകിഴങ്ങ് - 3 മീഡിയം പുഴുങ്ങി അരിഞ്ഞു എടുത്തത്.

എണ്ണ - 2 ടേബിൾ സ്പൂണ്
കടുക് - 1/2 ടി സ്പൂണ്
ജീരകം - 1 ടി സ്പൂണ്
ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടി സ്പൂണ്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടി സ്പൂണ്
പച്ചമുളക് - 3 എണ്ണം കീറിയത്
കറിവേപ്പില - 2 തണ്ട്
തക്കാളി - 3 മീഡിയം ചെറിയതായി അരിഞ്ഞത്

മസാലക്കു
മല്ലിപൊടി - 1 ടേബിൾ സ്പൂണ്
മുളകുപൊടി - 1 ടീസ്പൂണ്
മഞ്ഞള്പൊടി - 1/2 ടീസ്പൂണ്
കായം - അരയ്കാൽ ടീസ്പൂണ് (മൂന്നു നുള്ള്)
ഇത് എല്ലാം അല്പം വെള്ളം ചേർത്ത് കുഴച്ചു ഒരു അരപ്പ് പോലെ തയ്യാറാക്കി വെക്കുക.

തൈര് - 1 കപ്പ് നന്നായി ഉടച്ചു എടുത്തത്.

മല്ലിയില - 1 ടേബിൾ സ്പൂണ് അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാൽ, ജീരകം ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ഇട്ടു വഴറ്റി മൂത്താൽ, പച്ചമുളകും കറിവേപ്പിലയും ചേര്ക്കാം.

ഇവ വഴന്നു കഴിഞ്ഞാൽ, അതിലേക്കു തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കുഴമ്പ് ചേർത്ത് എണ്ണ തെളിയുന്ന വരെ ഇളക്കുക.

ഇനി ഇതിലേക്ക് തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. എണ്ണ അങ്ങോട്ട് തെളിയട്ടെ.

ഇതിലേക്ക് ഇനി ഉടച്ച തൈര് ചേർത്ത് ഇളക്കി വേവിക്കാം. ആവശ്യത്തിനു ഉപ്പു ചേർത്ത് ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കിഴങ്ങ് ചേര്ക്കുക.

ചെറിയ തീയിൽ കിഴങ്ങിൽ ഉപ്പും പുളിയും ഒക്കെ ചേർന്ന് ചാറ് കുറുകട്ടെ.

പാത്രത്തിന്റെ സൈഡിൽ എണ്ണ തെളിയുമ്പോൾ തീ ഓഫ് ആകി മല്ലിയില ചേർത്ത് വിളമ്പാം.

ഗോതമ്പ് ദോശ, ചപ്പാത്തി രുമാലി റോട്ടി തന്തൂരി റോട്ടി, ഇത്യാദികൾക്കൊപ്പം അതി വിശേഷം. ഈ ഫോട്ടോയിൽ ഗോതമ്പ് ദോശ ആണ്. ഗോതമ്പ് മാവും 1 മുട്ടയും വെള്ളവും ഉപ്പും ചേർത്ത് അയച്ചു കലക്കി നേരമായി ചുട്ട ദോശ

ടിപ്സ്

കായത്തിന് പകരം 1/ 2 ടീസ്പൂണ് ഗരം മസാല ചേര്ത്ത് നോക്കൂ - മറ്റൊരു രുചിക്ക്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم