ബട്ടര്‍ മുറുക്ക്
By: Indu Jaison

ചേരുവകള്‍:

അരിപ്പൊടി - 1/2 CUP
കടലമാവ് - 1/4 CUP
പൊട്ടുകടല - 1/4 CUP
ജീരകം - 1/4 ടേബിള്‍ സ്പൂണ്‍
കായം - 1/4 ടേബിള്‍ സ്പൂണ്‍
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
ഉപ്പു , എണ്ണ, വെള്ളം - ആവശ്യത്തിനു

തയാറാക്കുന്ന വിധം:

പൊട്ടുകടല നന്നായി പൊടിച്ചെടുക്കുക. അരിപ്പൊടി, കടലമാവ് ,
ജീരകം , കായം, ഉപ്പു , നെയ്യ് എന്നിവ നന്നായി യോജിപ്പിക്കുക. കുറേശ്ശെ വെള്ളം ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക.

ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കുക. കുഴച്ചു വെച്ചിരിക്കുന്ന മിശ്രിതം സേവനാഴിയില്‍ single star mould ഉപയോഗിച്ച് തിളച്ച എണ്ണയിലേക്ക് പ്രെസ്സ് ചെയ്ത് ഇട്ട് വറുത്തു കോരി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم