സോയ മഞ്ചൂരിയന്‍
By:Arathi Pramod 

സോയ ചങ്ങ്സ് ഉപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങള്‍ തയാറാക്കാം.അതിന്‍റെ ചവര്‍പ്പ് കളഞ്ഞെടുക്കണമെന്നെയുള്ളൂ .അതിനായി ചൂട് വെള്ളത്തില്‍ 1 5 മിനിറ്റ് കുതിര്‍ത്തു വച്ച ശേഷം വെള്ളം കളഞ്ഞു പിഴിഞ്ഞെടുക്കണം.അപ്പോള്‍ ചവര്‍പ്പുണ്ടാകില്ല.

ചേരുവകള്‍
**********
1. സോയ ചങ്ങ്സ് - 3 കപ്പ്
2,. മൈദ - മുക്കാല്‍ ക്കപ്പ്
3. കോണ്‍ഫ്‌ളോര്‍ - 3 ടേബിള്‍ സ്പൂണ്‍
4.കാപ്‌സിക്കം - ഒരു കപ്പ്, മുറിച്ചത്
5.സവാള - 1, ചെറുതായി അരിഞ്ഞത്
6.ഇഞ്ചി - ഒരു കഷ്ണം, നുറുക്കിയത്
7.വെളുത്തുള്ളി - നുറുക്കിയത് 1 tbspn
8.ടൊമാറ്റോ സോസ് - 2 ടേബിള്‍ സ്പൂണ്‍
9.. സോയാ സോസ് - 2 ടേബിള്‍ സ്പൂണ്‍
10.. കോണ്‍ഫ്‌ളോര്‍ - 2 ടേബിള്‍ സ്പൂണ്‍
11.കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
12.സ്പ്രിങ് ഒനിയന്‍, സെലറി - ആവശ്യത്തിന്
13.ഉപ്പ്, എണ്ണ - ആവശ്യത്തിന്
1 4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഓരോ tspn വീതം.
1 5.red ചില്ലി പേസ്റ്റ് -1 tspn
1 6.ഗ്രീന്‍ ചില്ലി സോസ് -1 tspn
1 7.പച്ചമുളക് -2 ചെറുതായി അരിഞ്ഞത്.
1 6.എണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
************************
മൈദയും കോണ്‍ഫ്‌ളോറും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ബാറ്റര്‍ ഉണ്ടാക്കി സോയ ചങ്ങ്സ് അതില്‍ മുക്കി വറുത്തു കോരി മാറ്റിവയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.വഴന്നു മണം വന്നു തുടങ്ങുമ്പോള്‍ സവാളയും ശേഷം കപ്സ്സിക്കവും ചേര്‍ത്ത് വഴറ്റുക..ആവശ്യത്തിന് ഉപ്പു ചേര്‍ത്ത ശേഷം 2 tbspn സോയസോസ് ,2 tbspn ടോമാടോ സോസ് ,1 tspn ഗ്രീന്‍ ചില്ലി സോസ്.2 tbspn കോണ്‍ഫ്ലോര്‍ അല്പം വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് ഗ്രാവി തിക്ക് ആക്കിയെടുക്കുക.ഇനി ഇതിലേക്ക് കുരുമുളക് പൊടി വിതറി യശേഷം വറുത്തു മാറ്റി വച്ച സോയ ചേര്‍ത്ത്ഗ്രേ വിയില്‍ നന്നായി പോതിഞ്ഞെടുക്കുക,അവസാനമായി സ്പ്രിങ് ഒനിയന്‍, സെലറി എന്നിവ വിതറി അടുപ്പില്‍ നിന്നും വാങ്ങാം.
സ്വാദിഷ്ടമായ സോയ മഞ്ചുരിയന്‍ തയ്യാര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم