കപ്പ വേവിച്ചത് & പോത്തിറച്ചി കറി

By:Asha saju

1 കിലോ കപ്പ വൃത്തിയാക്കി ചെറിയ കഷ്ണക്കള്‍ ആക്കുക .അതിനുശേഷം വെള്ളത്തില്‍ വേവിക്കുക.വെള്ളം കളഞ്ഞു കപ്പ വേവിച്ചത് മാത്രം എടുക്കുക. ഒരു കപ്പു നാളികേരം ചിരണ്ടിയത് ,വെളുത്തുള്ളി(3 അല്ലി),ചെറിയ ഉള്ളി (3 ),പച്ചമുളാകെ(2 ),ഒരു നുള്ലെ മഞ്ഞള്‍ പൊടി.ഇതെല്ലാം കൂടി അരച്ചെടുക്കക .അതിലേക്കു രണ്ടു തണ്ടേ കറിവേപ്പില,ഉപ്പ് എന്നിവ വേവിച്ച കപ്പയില്‍ ചേര്‍ത്ത് ഇളക്കി ചൂടാക്കുക.കപ്പ വേവിച്ചത് തയാര്‍

പോത്തിറച്ചി കറി


1 നല്ല പോത്തിറച്ചി ചെറുതായി മുറിച്ചത്. 1 കിലോ
2 സവാള ഇടത്തരം കനം കുറച്ചരിഞ്ഞത് രണ്ട്
3 തക്കാളി ഇടത്തരംഎട്ടായി മുറിച്ചത് നാല്
4 പച്ച മുളക് കീറിയത് (എരിവനുസരിച്ച്‌)
5 ഇഞ്ചി (രണ്ടിഞ്ചു) തൊലി കളഞ്ഞു ചതച്ചത്.
6 വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 15 അല്ലി
7 മല്ലിപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍
8 മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
9 മഞ്ഞള്‍ പൊടി അര ടേബിള്‍ സ്പൂണ്‍
10 ജീരകം ഒരു ടീസ്പൂണ്‍
11 ഉലുവ ഒരു ടീസ്പൂണ്‍
12 ഏലക്ക തൊലി വിടര്‍ത്തിയത് 3
13 ഗ്രാമ്പൂ 3
14 കറുവാപ്പട്ട ഒരിഞ്ചു നീളത്തില്‍
15 ഉപ്പ് പാകത്തിന്
16 കുരുമുളക് ചതച്ചത് ഒരു ടീസ്പൂണ്‍
17 വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
18 ചുവന്നുള്ളി ചെരുതായരിഞ്ഞത് ആറു അല്ലി.
19 കറിവേപ്പില എട്ടു അല്ലി

തയ്യാറാക്കുന്ന വിധം

ഇറച്ചി കഴുകി വെള്ളം വാരാന്‍ വെക്കുക. 7 - 9 ചേരുവകള്‍ ചീനച്ചട്ടിയില്‍ ചെറു ചൂടില്‍ വറുത്തെടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ഒന്നുമുതല്‍ പതിനഞ്ചു വരെ ചേരുവകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇറച്ചി മൂടുന്നത് വരെ വെള്ളമൊഴിച്ച് നന്നായി കുഴച്ച് അടുപ്പില്‍ വച്ച് വേവിക്കുക തിളച്ചു കഴിഞ്ഞാല്‍ തീ തീരെ കുറച്ച നന്നായി മൂടി വേവിക്കുക. വെന്തു അടുപ്പില്‍ നിന്നറക്കി വച്ച് ആറ് കറിവേപ്പില അല്ലിയും കുരുമുളക് പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചുവന്നുള്ളിയിട്ട് ഗോള്‍ഡന്‍ബ്രൌണ്‍ നിരമാകുന്നത് വരെ ഇളക്കി രണ്ടല്ലി കറിവേപ്പില കൂടി ചേര്‍ത്തിളക്കി അതിലേക്ക് കറിയില്‍ നിന്ന് അല്പം ചേര്‍ത്തിളക്കി കരിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ കപ്പ വേവിച്ചത്തു കൂടെ ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم