ക്യാരറ്റ് ഹല്‍‌വ
By:Arathi Pramod 

കാരറ്റ് ഹല്‍വ തയ്യാറാക്കാന്‍ എല്ലാവര്‍ക്കും അറിയാം.എന്നാല്‍ സാധാരണയില്‍ നിന്നും അല്പം വ്യത്യാസമായിട്ടാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്..ഇത് മുറിച്ചെടുത്ത് ഉപയോഗിക്കാന്‍ പറ്റിയ ഹല്‍വയാണ്.ഇതില്‍ ചേര്‍ത്തിരിക്കുന്ന പാലിന്‍റെ അളവു കൂടുതലായതുകൊണ്ട് കാരറ്റ് മില്‍ക്ക് ഹല്‍വ എന്നും വിളിക്കാം.

ആവശ്യമായാവ
***************
• ക്യാരറ്റ് – 750 gm
• നെയ്യ് – ഒരു കപ്പ്‌
• പാൽ - 5 കപ്പ്‌
• പഞ്ചസാര – 4 കപ്പ്‌ . ( പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
• ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂൺ
• അണ്ടിപ്പരിപ്പ്, ബദാം(ചെ.റുതാക്കിയ ശേഷം നെയ്യില്‍ വറുത്ത് വയ്ക്കുക )
• മൈദ –അര കപ്പ്‌

ചെയ്യേണ്ട വിധം:.
**************************
ക്യാരറ്റ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്യുക.
ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ക്യാരറ്റിട്ട് വഴറ്റുക. തുടർച്ചയായി ഇളക്കണം.
ക്യാരറ്റ് ഒന്നു മൃദുവായാൽ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക..പഞ്ചസാര അലിഞ്ഞു കാരറ്റില്‍ പിടിച്ചുകഴിഞ്ഞാല്‍ പാൽ ചേര്‍ത്തിളക്കുക .ഒപ്പം തന്നെ മൈദ കുറച്ചു വെള്ളത്തില്‍ കട്ടകെട്ടാതെ ലയിപ്പിച്ചു ചേര്‍ക്കാം.കുറുകി, മിശ്രിതം കട്ടിയാകാന്‍ തുടര്‍ച്ചയായി ഇളക്കികൊടുക്കണം .വളരെ പെട്ടെന്ന്‍ ഒന്നും പറ്റില്ല.മിശ്രിതം കുറുകി വരുന്ന . ഘട്ടത്തിൽ, അണ്ടിപ്പരിപ്പ്, ബദാം, ഏലയ്ക്കാപ്പൊടി എന്നിവയും ചേർക്കാം. തുടർച്ചയായി ഇളക്കണം.
കുറച്ചുകഴിഞ്ഞാൽ, ചേരുവകളെല്ലാം യോജിച്ച് കുഴഞ്ഞ പരുവത്തിലാവാൻ തുടങ്ങും. വെള്ളമയം വറ്റി, മിശ്രിതം പാനിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ വാങ്ങാം.ഇനി ഒരു നെയ്മയം പുരട്ടിയ പാത്രത്തില്‍ നിരത്തി തണുക്കാന്‍ വയ്ക്കാം.തണുത്ത് കഴിഞ്ഞാല്‍ മുറിച്ചെടുത്ത് കഴിക്കാം.സ്വാദിഷ്ടമായ കാരറ്റ് ഹല്‍വ തയ്യാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم