ചക്ക പഴം സുഖിയൻ :-
By: Francis Kokken

അധികം പഴുക്കാത്ത വരിക്കച്ചക്കചുള (കുരുവും മറ്റും കളഞ്ഞത് )
10 എണ്ണം എടുക്കുക .
ചുളകൾ നാരുപോലെ നീളത്തിലോ , ചെറിയ ചെറിയ കഷ്ണങ്ങളാക്കിയോ അരിഞ്ഞെടുക്കുക .
3 അച്ചു ശർക്കര അല്പം വെള്ളമൊഴിച്ച് ഉരുക്കിയെടുക്കുക
അതോടൊപ്പം കുറച്ച് ജീരകം പൊടിച്ച് അതിലിടുക .
ശർക്കര ഉരുകികഴിയുബോൾ അതിലേക്ക് അരിഞ്ഞുവച്ച
ചക്കപഴം അതിലിട്ട് പതുക്കെ ഒന്നോ,രണ്ടോ മിനിട്ട് ഇളക്കുക .
അതിലെ ജലാംശം കുറയ്ക്കാനായി അതിൽ ആവശ്യത്തിനു
റൊട്ടിപൊടി വിതറി മെല്ലെ ഒന്ന് ഇളക്കുക .ചെറിയ ചൂടിൽ
തന്നെ ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടിവക്കുക ..

ഒരു പാത്രത്തിൽ ഒരു മുട്ട ഉടച്ചു ഒഴിക്കുക അതിലേക്കു
അര ഗ്ലാസ് മൈദയും , അല്പം മഞ്ഞൾ പൊടിയും , വെള്ളവും
ഒഴിക്കുക .അതിനെ മിക്സീയിലിട്ടു നന്നായി മിക്സ് ചെയുക
ഈ പാവിൽ നേരത്തെ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ
ഓരോന്നായി മുക്കിൽ അടപ്പത്ത് വച്ചിരിക്കുന്ന തിളച്ച
വെളിചെന്നയിലേക്ക് ഇട്ടു വേവിചെടുക്കുക .

ഒരുപാട് സുഖം തരുന്നതും , നിങ്ങൾ ഇതുവരെ കാണാത്ത-
തുമായ സുഖിയൻ റെഡി ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم