വേപ്പിലക്കട്ടി
പാലക്കാടൻ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് ഇത്. തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് അഗ്രഹാരങ്ങളിൽ സാധാരണയാണ്. വേപ്പിലക്കട്ടി എന്നാണ് പേരെങ്കിലും ഇതിന്റെ നിർമ്മാണത്തിന് വേപ്പില നിർബന്ധമില്ല. കേരളത്തിൽ പലയിടത്തും പ്രാദേശികമായി ഇതുണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വ്യത്യാസപ്പെട്ടിരിക്കുന്നു ണ്ട്.
രീതി 1 .
വടുകപ്പുളി നാരകത്തിന്റെ ഇല നാരുകളഞ്ഞ് എടുക്കുക. ആവശ്യത്തിനു കറിവേപ്പില, വറ്റൽ മുളക് എന്നിവയും കരുതുക. അല്പം അയമോദകവും പാകത്തിനു കല്ലുപ്പുംകൂട്ടി ഉരലിൽ ഇട്ട് ഇടിച്ചു പൊടിയാക്കിയതിനു ശേഷം വറ്റൽമുളക് ചേർത്ത് വീണ്ടും ഇടിച്ചു പൊടിക്കുക. യോജിച്ചു കഴിഞ്ഞാൽ നാരകത്തിന്റെ ഇലയും കറിവേപ്പിലയും ഇട്ട് ഇടിക്കുക. ഇടിയുടെ ഊക്കുകൊണ്ട് ഇലകൾ പൊടിയണം. പിന്നെ ഉപ്പു ചേർത്ത് നല്ലവണ്ണം പൊടിയാകുന്നതു വരെ ഇടിക്കുക. പിന്നീട് അത് പായയിലിട്ട് അല്പം ഉണക്കി മൺകലത്തിൽ അടച്ചു സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഇരിക്കും. മോരോ തൈരോ കൂട്ടി ഉണ്ണുമ്പോൾ വേപ്പിലക്കട്ടി ഉപയോഗിക്കാം.
രീതി 2.
ചേരുവകള്‍
ചെറുനാരകത്തിന്റെ ഇല- ഒരു കപ്പ്
മാതള നാരങ്ങ കഷ്ണങ്ങള്‍- അര കപ്പ്
കറിവേപ്പില -ഒരു കപ്പ്
പെരും ജീരകം- ഒരു ടീസ്പൂണ്‍
ചുവന്ന മുളക് -പത്ത്
ഉപ്പ് – ആവശ്യത്തിന്
കായം- ഒരു നുള്ള്
നാരങ്ങാ നീര് – ഒരു ചെറുനാരങ്ങയുടെ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം നനവില്ലാതെ എടുക്കുക. പെരുംജീരകവും ചുവന്ന മുളകും ഉപ്പും കായവും ചേര്‍ത്ത് പൊടിയ്ക്കുക. ഇതിനോടൊപ്പം കറിവേപ്പിലയും നാരകത്തിന്റെ ഇലയും ചേര്‍ത്ത് പൊടിച്ചെടുക്കുക.
ശേഷം നാരങ്ങാ നീര് ചേര്‍ത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. ഈ കൂട്ട് ഭരണിയിലോ കുപ്പിയിലോ അടച്ച് വച്ച് വേണ്ടതു പോലെ ഉപയോഗിയ്ക്കാം.
പാലക്കാടൻ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് ഇത്. തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് അഗ്രഹാരങ്ങളിൽ സാധാരണയാണ്. വേപ്പിലക്കട്ടി എന്നാണ് പേരെങ്കിലും ഇതിന്റെ നിർമ്മാണത്തിന് വേപ്പില നിർബന്ധമില്ല. കേരളത്തിൽ പലയിടത്തും പ്രാദേശികമായി ഇതുണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വ്യത്യാസപ്പെട്ടിരിക്കുന്നു
രീതി 1 .
വടുകപ്പുളി നാരകത്തിന്റെ ഇല നാരുകളഞ്ഞ് എടുക്കുക. ആവശ്യത്തിനു കറിവേപ്പില, വറ്റൽ മുളക് എന്നിവയും കരുതുക. അല്പം അയമോദകവും പാകത്തിനു കല്ലുപ്പുംകൂട്ടി ഉരലിൽ ഇട്ട് ഇടിച്ചു പൊടിയാക്കിയതിനു ശേഷം വറ്റൽമുളക് ചേർത്ത് വീണ്ടും ഇടിച്ചു പൊടിക്കുക. യോജിച്ചു കഴിഞ്ഞാൽ നാരകത്തിന്റെ ഇലയും കറിവേപ്പിലയും ഇട്ട് ഇടിക്കുക. ഇടിയുടെ ഊക്കുകൊണ്ട് ഇലകൾ പൊടിയണം. പിന്നെ ഉപ്പു ചേർത്ത് നല്ലവണ്ണം പൊടിയാകുന്നതു വരെ ഇടിക്കുക. പിന്നീട് അത് പായയിലിട്ട് അല്പം ഉണക്കി മൺകലത്തിൽ അടച്ചു സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഇരിക്കും. മോരോ തൈരോ കൂട്ടി ഉണ്ണുമ്പോൾ വേപ്പിലക്കട്ടി ഉപയോഗിക്കാം.
രീതി 2.
ചേരുവകള്‍
ചെറുനാരകത്തിന്റെ ഇല- ഒരു കപ്പ്
മാതള നാരങ്ങ കഷ്ണങ്ങള്‍- അര കപ്പ്
കറിവേപ്പില -ഒരു കപ്പ്
പെരും ജീരകം- ഒരു ടീസ്പൂണ്‍
ചുവന്ന മുളക് -പത്ത്
ഉപ്പ് – ആവശ്യത്തിന്
കായം- ഒരു നുള്ള്
നാരങ്ങാ നീര് – ഒരു ചെറുനാരങ്ങയുടെ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം നനവില്ലാതെ എടുക്കുക. പെരുംജീരകവും ചുവന്ന മുളകും ഉപ്പും കായവും ചേര്‍ത്ത് പൊടിയ്ക്കുക. ഇതിനോടൊപ്പം കറിവേപ്പിലയും നാരകത്തിന്റെ ഇലയും ചേര്‍ത്ത് പൊടിച്ചെടുക്കുക.
ശേഷം നാരങ്ങാ നീര് ചേര്‍ത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. ഈ കൂട്ട് ഭരണിയിലോ കുപ്പിയിലോ അടച്ച് വച്ച് വേണ്ടതു പോലെ ഉപയോഗിയ്ക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes