പിണ്ടിയും ചെറുപയറും തോരൻ
By:Asha Catherin Antony 

മഞ്ഞൾപ്പൊടി, ഉപ്പ് പാകത്തിന് ചേർത്ത് പകുതി വേവിച്ച ചെറുപയർ
ചെറുതായി അരിഞ്ഞ പിണ്ടി
തേങ്ങ ചിരകിയത് 1/2 മുറി
ജീരകം 1 നുള്ള്
വെളുത്തുള്ളി 3 അല്ലി
ചുവന്നുള്ളി 5 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് എരിവിന് വേണ്ടത്
കറിവേപ്പില കുറച്ചു
കടുക് 1 നുള്ള്
എണ്ണ ആവശ്യത്തിനു

തേങ്ങയും, ജീരകവും ,വെളുത്തുള്ളി ചുവന്നുള്ളി, പച്ചമുളക് ,കുറച്ചു കറിവേപ്പില ഇവ എല്ല്ലാം കൂടി അരച്ച് എടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അരിഞ്ഞ 3 ചുവന്നുള്ളി കറിവേപ്പില എന്നിവ ഇട്ടു പകുതി വേവിച്ച പയറും ചെറുതായി അരിഞ്ഞ പിണ്ടിയും ചേർത്ത് നന്നായി വേവിച്ചു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم