കരിമീൻ മസാല 
By: Sherin Mathew

കരിമീൻ - 1 കിലോ (5 മീഡിയം വലുപ്പമുള്ള മീൻ)

കുരുമുളകുപൊടി - 1 ടേബിൾ സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 ടേബിൾ സ്പൂണ്‍
മുളക്പൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1 ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - 1 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് - 1 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
എണ്ണ - 1/ 2 കപ്പ്‌ (വറുക്കാൻ)

മീൻ പുരട്ടി വെച്ച് 30 മിനുറ്റിനു ശേഷം നന്നായി വറത്ത് കോരി മാറ്റി വെക്കുക.

എണ്ണ - 2 ടേബിൾ സ്പൂണ്‍
കടുക് - 1/ 2 ടി സ്പൂണ്‍
സവാള അരിഞ്ഞത് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
ഇഞ്ചി അരിഞ്ഞത് - 1ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1/ 2 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
കുരുമുളകുപൊടി - 1 ടി സ്പൂണ്‍
പെരുംജീരകംപോടി - 1 ടീസ്പൂണ്‍
ഉലുവപൊടി - 1/ 4 ടി സ്പൂണ്‍

മുളകുപൊടി - 1 ടേബിൾ സ്പൂണ്‍
മഞ്ഞൾപൊടി - 1/ 2 ടി സ്പൂണ്‍
(ഇത് രണ്ടും അല്പം വെള്ളത്തിൽ കുഴച്ചു വെക്കുക)

തക്കാളി അരിഞ്ഞത് - 2 മീഡിയം
വാളൻപുളി വെള്ളം - ആവശ്യത്തിനു (ചെറിയ ഉരുള 1/ 4 കപ്പ്‌ വെള്ളത്തിൽ )
ഉപ്പു - ആവശ്യത്തിനു

കറിവേപ്പില - 2 തണ്ട്

ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
ഇതിലേക്ക് ക്രമ പ്രകാരം ഇഞ്ചി, വെളുത്തുള്ളി, ഉപ്പു ഇവ ചേർത്ത് നന്നായി മൂപ്പിച്ചു വഴറ്റുക.
കുരുമുളക് പോടീ ചേർത്ത് മൂത്ത മണം വന്നാൽ, പെരുംജീരകപൊടി ചേർത്ത് മൂപ്പിക്കാം.
ഇനി ഉലുവപൊടി ചേർത്ത് മൂപ്പിച്ചു ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റാം.
ശേഷം കുഴച്ചു വച്ചിരിക്കുന്ന മുളകും മഞ്ഞളും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
ഇതിലേക്ക് പുളിവെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് തിളപ്പിക്കുക.
ചാറിനു വേണ്ട വെള്ളം ചേര്ക്കുക . കുറുകിയ ചാറ് ആയിരിക്കണം.
ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കി തീ അണക്കാം .

ഒരു പാത്രത്തിലേക്ക് പകുതി മസാല നിരത്തി അതിനു മേലെ മീൻ വെച്ച് ബാക്കി മസാല പുറത്തു നിരത്തി വെക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم