എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു സാന്‍ഡ്വിച്.
By:Nimmy Mundackal

ബ്രെഡ്‌ റവ സാന്‍ഡ്വിച് റെസിപ്പി

ചേരുവകള്‍:

ബ്രെഡ്‌- 6 കഷണം

1.ഫ്രഷ്‌ ക്രീം- 1/2 കപ്പ്‌
റവ- 1/4 കപ്പ്‌
ക്യാപ്സിക്കം- ചെറുതായി അരിഞ്ഞത് 1/4 കപ്പ്‌
കാരറ്റ്- ചെറുതായി അരിഞ്ഞത് 1/4 കപ്പ്‌
ഉപ്പ്- ആവശ്യത്തിന്

കുരുമുളക് പൊടി- 1 ടീ സ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

---ഒന്നാമത്തെ ചേരുവകള്‍ എല്ലാം കൈ കൊണ്ട് നന്നായി മിക്സ്‌ ചെയ്യുക.
---ഈ മിക്സ്‌ ബ്രെഡില്‍ വെക്കുക, അതിനു മുകളില്‍ കുറച്ചു കുരുമുളക് പൊടി വിതറിയതിനു ശേഷം വേറെ ബ്രെഡ്‌ പീസ് മൂടുക.
---ഇരുവശത്തും വെണ്ണ പുരട്ടി പാനില്‍ വെച്ച് ചൂടാക്കി ഏടുക്കുക.

സാന്‍ഡ്വിച് റെഡി!!! ഇനി സോസ് കൂട്ടി കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم