കള്ളപ്പം (വെള്ളയപ്പം)
By: Sherin Mathew
ഈസ്റെർ അടുത്ത് വരുവല്ലേ?
കള്ളപ്പം ഉണ്ടാക്കാൻ അരക്കൈ പയറ്റുന്നോ?
പച്ചരി - 2 കപ്പ് (6 മണിക്കൂർ എങ്കിലും കുതിർത്തത്)
കള്ള് കിട്ടാനില്ലാത്തതിനാൽ പകരം
തേങ്ങാവെള്ളം - 2 കപ്പ്
പഞ്ചസാര - 2 ടേബിൾ സ്പൂണ്‍
യീസ്റ്റ് - 1/ 4 ടി സ്പൂണ്‍
ഈ മിശ്രിതം ഒരു കുപ്പിയിൽ ഒഴിച്ച് പുളിക്കാൻ വെക്കുക. രാവിലെ ഒഴിച്ച് വച്ച് വൈകിട്ട് ആകുമ്പോൾ പുളിക്കും. പിന്നെ ഫ്രിജിൽ സൂക്ഷിക്കാം.
പച്ചരി കഴുകി വാരി മേൽ പറഞ്ഞ മിശ്രിതത്തിൽ നിന്നും ഒരു കപ്പു ചേർത്ത് അരക്കുക.
മഷി പോലെ അരയേണ്ട, ഇഡലിയുടെ പരുവം മതി.
മിക്കവാറും അരഞ്ഞു കഴിഞ്ഞാൽ താഴെ പറയുന്നവ ചേർത്ത് അരക്കുക.
കൊച്ചുള്ളി - 8 എണ്ണം
ജീരകം - അരക്കാൽ ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത് - 1 കപ്പ്
(ഇളവൻ തേങ്ങ ആണ് എന്റെ അമ്മച്ചിയും മറ്റും ഉപയോഗിക്കാറ്. അരി അരച്ച് കഴിഞ്ഞു ജീരകവും, ഉള്ളിയും തേങ്ങയും അരച്ചത് ചേർത്ത് ഇളക്കി എടുക്കുന്നതാണ് ശരിയായ രീതി. തരുതരപ്പായി കല്ലിൽ അരച്ച് എടുക്കണം).
ഇനി മാവ് ഒരു പാത്രത്തിലേക്ക് മാറ്റി 4 ടേബിൾ സ്പൂണ്‍ പഞ്ചസാര (മധുരം തേങ്ങവെള്ളത്തിനും ഉണ്ടേ, കൂടുതൽ വേണമെങ്കിൽ അപ്പം ചുടുമ്പോൾ ചേർക്കാം) ചേർത്ത് ഇളക്കി 1 / 4 ടി സ്പൂണ്‍ യീസ്റ്റും ചേർത്ത് മൂടി പുളിക്കാൻ വെക്കുക.
രാവിലെ പൊങ്ങിയ മാവിൽ അല്പം ഉപ്പു ചേർത്ത് ഇളക്കി, ദോശകല്ലിൽ ദോശ പോലെ ചുട്ടെടുക്കുക.
കിഴങ്ങ് കറി , താറാവ് കറി , പോത്ത് പെരളൻ ഇതെല്ലം നല്ല കൊംബിനേഷൻ ആണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes