ചാബക്കയും ഉണ്ണിമാങ്ങയും കൊണ്ടുള്ള ഒരു പുതിയ സാലഡ് :-
By:Francis Kokken

കുറച്ച് വിളഞ്ഞ ചാബക്ക താഴെ വിഴാതെ പറിച്ചു ( അതിൽ
കുരുവുണ്ടെങ്കിൽ കളഞ്ഞു )ചെറു കഷ്ണങ്ങളാക്കുക .

ചബാക്കയുടെ പകുതി അളവിൽ ഉണ്ണി മാങ്ങ ( കൊച്ചു
മൂവാണ്ടാൻ മാങ്ങയോ ,വട്ട മാങ്ങയോ ആണ് നല്ലത് )
അതിലെ അണ്ടി കളഞ്ഞു ചെറുതായി അരിയുക .

മാങ്ങയുടെ അളവിൽ സവോള ( സവോലയുടെ മുകളിലുള്ള
രണ്ട് മൂന്ന് ലെയർ തോട് പൊളിച്ചു മാറ്റണം ) കുറുകെ
രണ്ടായി മുറിച്ചു കനംകുറച്ച് നീളത്തിൽ അരിയാം .

കുറച്ചു പച്ചമുളക് ചെറുതായി അരിയുക .

അരിഞ്ഞെടുത്ത ചാബക്കയും,മാങ്ങയും ,സവോളയും
ഒരുമിച്ചിടുക ,അതിൽ ആവശ്യത്തിന് ഉപ്പും ,അരിഞ്ഞു
വച്ച മുളകും ,അൽപ്പം വെളിച്ചെണ്ണയും ,അൽപ്പം
വേപ്പിലയും (കൈ കൊണ്ട് മുറിച്ചത് )ചേർത്ത്
കൈ കൊണ്ട് തിരുമ്മുക ,

പകുതി ചെറുനാരങ്ങ പിഴഞ്ഞു ഒഴിച്ച് നന്നായി ഇളക്കുക .
അങ്ങനെ ഒരു പുതിയ സാലഡും പിറന്നു .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم