സ്റ്റ്യൂ (വെജിറ്റബിൾ)
By: Sherin Mathew

ആവശ്യമായവ

കിഴങ്ങ് - 1 ചെറുത്‌ മുറിച്ചെടുത്തത്
കാരറ്റ് - 1 / 2 കാരറ്റ് കട്ടിക്ക് നീളത്തിൽ മുറിച്ചത്
ബീൻസ്‌ - 10 എണ്ണം നീളത്തിൽ മുറിച്ചത്
കാബേജ്‌ - ഒരു ചെറിയ തുണ്ട് അരിഞ്ഞത്
സവാള - 1 മീഡിയം അരിഞ്ഞത്
പച്ചമുളക് - 2 നീളത്തിൽ കീറിയത്
ഇഞ്ചി - 1 ചെറിയ കഷണം കൊത്തി അരിഞ്ഞത്
വെളുത്തുള്ളി - 2 അല്ലി ചതച്ചത്

വെളിച്ചെണ്ണ - 1 ടേബിൾ സ്പൂണ്‍
കടുക് - 1/ 2 ടി സ്പൂണ്‍
കറിവേപ്പില - 1 കതിർ
ഏലക്ക - 4 (ഒന്ന് ചതച്ചത്)
ഗ്രാമ്പൂ - 4
കറുവാപട്ട - 2 കഷണം
കുരുമുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/ 4 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
തേങ്ങ പാൽ - 3/4 കപ്പ്‌ (ഒന്നാം പാൽ), 1 കപ്പ്‌ (2 & 3 പാൽ)

തയ്യാറാക്കുന്ന രീതി

ഒരു കുക്കിംഗ്‌ സോസ് പാനിൽ (ചീനചട്ടി/കറി വെക്കുന്ന പാത്രം ) എണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ ചതച്ച വെളുത്തുള്ളി വഴറ്റി, അതിനു ശേഷം സവാളയും ഉപ്പും ചേർത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ഇഞ്ഞിയും, പച്ചമുളകും കറിവേപ്പിലയും ചേര്ക്കാം.

എല്ലാം ഒന്ന് വഴന്നു കഴിഞ്ഞാൽ ഉരുളകിഴങ്ങ് ചേർത്ത് ചെറുതീയിൽ ഒന്ന് വേകാൻ വെക്കണം. കിഴങ്ങ് പകുതി വേവായാൽ കാരറ്റും ബീന്സും ചേര്ക്കാം (പച്ചകറികൾക്ക് ആവശ്യം വേണ്ട ഉപ്പു ചേർത്ത് വേണം വഴറ്റാൻ)

അരിഞ്ഞ കാബേജ്‌ ചേർത്ത് ഒന്ന് കൂടി മൂടിവെച്ചു വേവിച്ച ശേഷം ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക കുരുമുളകുപൊടി എന്നിവ ചേർത്ത് ഒന്ന് വഴറ്റി 2 ഉം 3 ഉം തേങ്ങാപാലും പാലും മഞ്ഞൾപൊടിയും ചേര്ക്കുക.

ഇനി അൽപ സമയം കറി മൂടിവെച്ചു ചെറുതീയിൽ വേകാൻ അനുവദിക്കുക.

കഷണങ്ങൾ വെന്തു കഴിഞ്ഞാൽ 1 )o പാൽ ചേർത്ത് ഒരു തിള വരുമ്പോൾ തീ അണച്ച് കറി പാത്രം കൈയ്യിലെടുത്തു ഒന്ന് ചുറ്റിച്ചു കറക്കി മൂടി അൽപം തുറന്നു വെക്കുക.

ടിപ്സ്.
അല്പം കൂടി രുചിക്ക് വേണ്ടി അല്പം അണ്ടിപരിപ്പ് സ്റ്റ്യുവിൽ അരച്ച് ചേര്ക്കാവുന്നതാണ്. അങ്ങിനെ ചെയ്യുന്നെങ്കിൽ അത് 2 ഉം 3 ഉം പാൽ ചേർക്കുമ്പോൾ കൂടെ ചേര്ക്കുക.
ഒരു നുള്ള് ഗരം മസാല പൊടി മേമ്പൊടിക്ക് ഇടുന്നതിൽ തെറ്റില്ല - ഇത് രുചി ഒന്ന് കൂടി കൂട്ടും.
സ്റ്റ്യുവിൽ മഞ്ഞൾ ചേർക്കാറില്ല. എങ്കിലും ഒരു നുള്ള് ചേര്ക്കുന്നത് നല്ലതാണു. മഞ്ഞളിന്റെ ഔഷദ സ്വഭാവം അണുക്കൾ ഫങ്കസ് എന്നിവയെ നശിപ്പിക്കും
ഒരു തക്കാളി അറിഞ്ഞു ചെര്ക്കുന്നതും നല്ലതാണു - ഇതിൽ ഇട്ടിട്ടുണ്ട്. ശെരിക്കും ഇടാറില്ല.
തെങ്ങപാലിനു പകരം മാഗ്ഗി കൊകനട്ട് മില്ക്ക് ഉപയോഗിക്കാൻ അറിയാമല്ലോ?

Enjoy!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم