മാമ്പഴ പുളിശ്ശേരി & മാമ്പഴക്കറി

മാമ്പഴ പുളിശ്ശേരി

മാങ്ങ (പഴുത്തത്) - 2 (ചെറുതായി അരിയുകയോ , ചീവി ഇടുകയോ ആവാം
മാങ്ങയുടെ അണ്ടിയും എടുക്കാം വേണമെങ്കില്‍ )

ഒരു പാനില്‍
കടുക് , ഉലുവ (പൊടിച്ചും ഉപയോഗിക്കാം), കറി വേപ്പില , ഉണക്കമുളക് എന്നിവ വറുക്കുക ..
അതിലേക്കു കുഞ്ഞുള്ളി അരിഞ്ഞതിടുക (5-7),
ഇഞ്ചി ചെറുതായി അരിഞ്ഞതും (1 tspn) ഇട്ടു നന്നായി വറ്റുന്നതുവരെ വഴറ്റുക.

അതിലേക്കു മാങ്ങാ മുറിച്ചതിടുക ..
മുളകുപൊടി (2 to 3 tspn), മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ഇട്ടും മാങ്ങാ നന്നായി ഉടയുന്നതുവരെ വഴറ്റുക ..
അരികില്‍ നിന്ന് എണ്ണ ഊറി വരുന്ന പാകം വരെ വഴറ്റുക..

ഇതിലേക്ക് ജീരകം, കരിവേപ്പില , പച്ചമുളക് എന്നിവ ചേര്‍ത്തു 1/2 മുറി തേങ്ങ അരച്ചത്‌ ചേര്‍ത്ത് വേവിക്കുക്ക …

(കുറെദിവസം സൂക്ഷിക്കാനാണെങ്കില്‍ നന്നായ് ഇളക്കിക്കൊണ്ടു വഴറ്റി കുറുക്കിയെടുക്കണം)…
നന്നായി കുറുകി വരുമ്പോള്‍ വാങ്ങി വച്ച് , കുറച്ചു ചൂടുകുറയുമ്പോള്‍ തൈര് (1/2 to 1 cup) ചേര്‍ക്കുക ..പിരിയാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക.

ഇങ്ങനെ കുറുക്കി ആക്കുന്ന മാമ്പഴ പുളിശ്ശേരി കുറച്ചുകാലം കേടു കൂടാതെ ഉപയോഗിക്കാം.
***************************************************
മാമ്പഴക്കറി ( തൈര് ചേര്‍ക്കാതെ )

ആവശ്യമുള്ള സാധനങ്ങള്‍:

1. പഴുത്ത മാങ്ങാ കഷണങ്ങളാക്കിയത് 1 കിലോ

2. സവാള അരിഞ്ഞത് ഒരു കപ്പ്

3. പച്ചമുളക് കീറിയത് എട്ട് എണ്ണം

മുളകു പൊടി രണ്ടു ചെറിയ സ്പൂണ്‍

4. വെളിച്ചെണ്ണ നാല് വലിയ സ്പൂണ്‍

5. കടുക് രണ്ടു ചെറിയ സ്പൂണ്‍

വറ്റല്‍ മുളക് നാല് എണ്ണം മുറിച്ചതു

6. തേങ്ങാ പാല്‍ ഒരു കപ്പ്

7. ജീരകം (പൊടിച്ചത്)

ഒരു ചെറിയ സ്പൂണ്‍

8. കറിവേപ്പില അല്‍പം

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ പഴമാങ്ങാ കഷണങ്ങള്‍ ഇട്ട് രണ്ടാമത്തെയും മൂന്നാമത്തെയും സാധനങ്ങളും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു കപ്പ് വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ച് വേവിക്കുക.

ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാലുടന്‍ കടുകിട്ട സാധനങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇളക്കുക. തേങ്ങാ പിഴിഞ്ഞെടുത്ത പാലില്‍ ജീരകപൊടി കലക്കി അതുംകൂടി മാമ്പഴക്കറിയില്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക.

കുറിപ്പ്: നാടന്‍ മാമ്പഴമാണ് ഈ കറിവെയ്ക്കാന്‍ നല്ലത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم