ചള്ളാസ്
ചള്ളാസ് എന്നും സള്ളാസ് എന്നും ഒക്കെ പറയുന്ന അതെ സാധനം തന്നെ. മറ്റു നാട്ടുകാര്‍ റൈത്ത ചേര്‍ത്ത് ബിരിയാണി കഴിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ ഇവനാണ് കൂട്ട്.കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവനുണ്ടോ എന്ന് അറീല്ല .
സവാള :- രണ്ടു :- നീളത്തില്‍ കനം കുറച്ചു അരിഞ്ഞത്
പച്ച മുളക് :- രണ്ടു പൊടിയായി അരിഞ്ഞത്
തക്കാളി :- ഒന്ന് :- നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില :- ഒരു പിടി
ഇഞ്ചി പൊടിയായി അരിഞ്ഞത് :- ഒരു ടേബിള്‍ സ്പൂണ്‍
കല്ലുപ്പ് :- രണ്ടു നുള്ള്
കട്ട തൈര് :- അര കപ്പ്
സവാള, കറി വേപ്പില, മുളക്, ഇഞ്ചി ഇവ ഉപ്പു ചേര്‍ത്ത് നന്നായി ഞെരടി മൃദുവാക്കുക.
ഒരു മൂന്നു നാല് മിനുട്ട് എങ്കിലും ചെയ്യണം കേട്ടോ.
അപ്പോഴേ സത്തൊക്കെ പുറത്ത് വന്നു ആ നീരില്‍ നന്നായി ഞെരടാന്‍ പറ്റുകയുള്ളൂ.
ഇത് ഒരു പത്ത് മിനുട്ട് മാറ്റി വയ്ക്കുക.
ഇനി വിളമ്പാന്‍ നേരം തൈര് ഒഴിച്ചു ഇളക്കി തക്കാളി കൂടി ചേര്‍ക്കാം.
ഉപ്പൊന്നു നോക്കിയേരെ. .
തൈരിന്റെ പുളിക്കനുസരിച്ച്ചു ചിലപ്പോ കൂടുതല്‍ ചേര്‍ക്കേണ്ടി വരും.
Ingredients:
Onion -chopped 1 no.
Tomato -chopped ½ no.
Green Chillies -chopped 3 nos.
Curd 1 cup
Curry Leaves 1 stalks
Salt to taste ½ tsp
Description:
Beat the curd with salt well.
Add onions,tomatoes,green chillies and curry leaves into curd mixture.And mix it well.
Salad is ready .
Serve it with best combinations
Search by Our Users :
Challas, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Veg Dishes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala, ammachis adukkala,Healthy Cooking Recipes
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes