ഉണ്ടൻ പൊരി
ആവശ്യമുള്ള സാധനങ്ങൾ:
ഗോതമ്പുപൊടി - ഒരു ഗ്ലാസ്
ശർക്കര - പാകത്തിന് (ഒരു 100-150ഗ്രാം മതിയാവും)
പാളയങ്കോടൻ പഴം - ഒന്ന്
കുറച്ച് തേങ്ങാക്കൊത്ത്
ഏലയ്ക്കാപ്പൊടി
സോഡാപ്പൊടി - ഒരു നുള്ള്
വറുക്കാനാവശ്യമായ വെളിച്ചെണ്ണ
ഉണ്ടാക്കുന്നവിധം:
ശർക്കര ഉരുക്കി അരിച്ച് പാനിയാക്കുക.
ഗോതമ്പുപൊടിയിൽ സോഡാപ്പൊടിയും തേങ്ങാക്കൊത്തും പഴവും ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിച്ചശേഷം പാകത്തിന് ശർക്കരപ്പാനി ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
ഈ മാവ് കുറേശ്ശെയെടുത്ത് ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. തീ കുറച്ചു വച്ചാൽ മതി. അല്ലെങ്കിൽ പെട്ടെന്ന് കരിയുമെന്ന് മാത്രമല്ല, അകം വേവുകയുമില്ല..
ഇത്രേയുള്ളു! വളരെ എളുപ്പമല്ലേ...? നാലുമണിച്ചായക്ക് പറ്റിയ വിഭവമാണിത്.
Search by Our Users :
Undampori, Ammachiyude Adukkala,Ammachiyude Adukkala Recipes,Ammachiyude Adukkala Vegetarian Dishes, Malayalam Cooking Recipes, www.ammachiyudeadukkala.in, ammachiyude adukkala malayalam, adukkala, ammachis adukkala,Healthy Cooking Recipes
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes