റമദാനിന്റെ സ്പെഷ്യല്‍ വിഭവമായ അരി പത്തിരി !
ആവശ്യമുള്ള സാധനങ്ങള്‍ :
പത്തിരി പൊടി - 2 കപ്പ്
വെള്ളം - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - അര TsP
വെള്ളം തിളക്കുമ്പോള്‍ അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്ത് വെളിച്ചെണ്ണയും ഒഴിച്ചു (optional- ഒഴിക്കുന്നതിന്റെ രഹസ്യം പിന്നെ പറയാം )അരിപ്പൊടി ചേര്‍ക്കുക. ചെറുതീയില്‍ ആകുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നല്ലത് പോലെ ഇളക്കിയിട്ട് , ഒരു 5 മിനുട്ട് പാത്രം അടച്ചു വെക്കുക.
ഇനി നമുക്ക് കുഴക്കല്‍ കലാപരിപാടി തുടങ്ങാം:
5 മിനുട്ടിന് ശേഷം , ആ അരിപ്പൊടി കൂട്ട് എടുത്ത് നല്ലത് പോലെ കുഴയ്ക്കുക . ചൂടോടു കൂടി കുഴക്കണം , കൈയ്യില്‍ ചെറുതായിട്ട് വേദന തോന്നും ,സാരമാക്കണ്ട, പത്തിരി കഴിക്കാമല്ലോ ! മാവ് കുഴച്ചത് ശരിയായില്ലെങ്കില്‍ പത്തിരിയുടെ അരിക് വിണ്ടുകീറിയത് പോലെ ഇരിക്കും.
ഒട്ടും തരിയില്ലാതെ , വേണമെങ്കില്‍ കുറച്ച് വെള്ളം കൂടി (ആവശ്യമുണ്ടെങ്കില്‍ മാത്രം) ചേര്‍ത്ത് നല്ലത് പോലെ കുഴച്ചു ചെറുനാരങ്ങ വലിപ്പത്തിലുള്ള ഉരുളകള്‍ ഉണ്ടാകി എടുക്കുക .
ഇനി പരത്തല്‍ :
ഇപ്പോള്‍ എല്ലാവരും ചപ്പാത്തി / പത്തിരി പ്രസ്സ് ആണ് ഉപയോഗിക്കുന്നത് . അതില്‍ പരതുമ്പോള്‍ ഒട്ടി പിടിക്കാതിരിക്കാന്‍ ആണ് വെളിച്ചെണ്ണ ചേര്‍ക്കുന്നത് . പരത്തികഴിയുമ്പോള്‍ പത്തിരി ഈ ഫോട്ടോയില്‍ ഉള്ളത പോലെ ഉണ്ടാകും , ഉണ്ടാകണം !
ഇനി ചെറുതായിട്ട് പൊടി 2 വശവും തട്ടി (ഒട്ടിപോകാതിരിക്കാന്‍ ആണിത്) നല്ല ചൂടായ തവയില്‍ വെച്ച ചുട്ടെടുക്കുക .
പത്തിരി ചുടുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം :
തവയില്‍ ഇട്ട് പത്തിരിയില്‍ നിന്നും ചെറിയ പുക വന്നു തുടങ്ങുമ്പോള്‍ ആദ്യത്തെ മറചിടല്‍ നടത്തണം . പത്തിരിയില്‍ കുഞ്ഞു കുഞ്ഞു ബബ്ള്‍സ് കാണുമ്പോള്‍ രണ്ടാമത് മറച്ചിടണം . ശേഷം ചട്ടുകംകൊണ്ട് പത്തിരിയെ ചെറുതായി പ്രസ് ചെയ്തു കൊടുത്താല്‍ പത്തിരി പൊങ്ങി വരും. അപ്പോള്‍നമ്മുടെ നേര്‍മ പത്തിരി റെഡി !
ഒരു കാര്യം കൂടി ,പ്രസ്സില്‍ പരത്തിയിട്ട് പത്തിരി അധികം നേര്‍മയായി വരുന്നില്ലെങ്കില്‍ , കുഴലുപയോഗിച് ഒന്ന് കൂടി പരത്തി നല്ല നേര്മയാക്കണം ! എന്തൊക്കെയായാലും , കുഴലുപയോഗിച് പരത്തുന്നത് ആണ് കൂടുതല്‍ നല്ലത് .!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes