റവ മുന്തിരികൊത്ത്
By:Anu Thomas A

റവ – 2 കപ്പ്‌
പഞ്ചസാര – ½ കപ്പ്‌
തേങ്ങാ – 1 കപ്പ്‌
എലക്ക പൊടി – 2 tsp
മൈദാ – 1/2 കപ്പ്‌
ഉപ്പ് – ഒരു നുള്ള്
ഉണക്കമുന്തിരി – ആവശ്യത്തിന്

1. റവ നിറം മാറാതെ വറുത്തു എടുക്കുക. ഇതിലേക്ക് പഞ്ചസാര, തേങ്ങാ, ഏലക്കപൊടി എന്നിവ ഇട്ടു നന്നായി കൈ കൊണ്ട് കുഴക്കുക. അല്പം പാല്‍ തളിച്ച് കൊടുക്കുക.

2.മൈദാ അല്പം ഉപ്പ് ചേര്ത്ത് മുക്കി വറുക്കാന്‍ പരുവത്തില്‍ വെള്ളം ചേര്ത്ത് കലക്കി വെയ്ക്കുക.

3.റവ കൂട്ട് ചെറിയ ഉരുളകള്‍ ആക്കി ഓരോ ഉരുളയിലും ഓരോ മുന്തിരി വെച്ച് മൈദാ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുത്തു കോരി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم