പനീർ + ആലൂ കോഫ്ത
By: Sherin Mathew

ഒരിക്കൽ പോലും കോഫ്ത ഉണ്ടാക്കിയിട്ടില്ലാത്തവർ അടുക്കളയിൽ ഉണ്ടോ?

പേടി മാറ്റാൻ ഒരു എളുപ്പ റെസിപി.

പനീർ ഇല്ല എന്ന് പറഞ്ഞു ചെയ്യാതിരിക്കേണ്ട - പനീരിനു പകരം വേറെ എന്തെങ്കിലും ചേർത്തോളൂ - ഉദാഹരണത്തിന് ഒന്ന് രണ്ടു വെജിറ്റബിൾ - carrot + cabbage, അല്ലെങ്കിൽ ചീര അരിഞ്ഞത്, അല്ലെങ്കിൽ സോയ flakes - എന്തിട്ടാലും ഇല്ലേലും ഉരുളക്കിഴങ്ങ് ഇട്ടോണം, ഇല്ലേൽ പണി പാളും

അപ്പോൾ തുടങ്ങാം

ആവശ്യം വേണ്ടവ

പനീർ - 100 ഗ്രാം

(ക്യുബ്സ് ഒന്നുകിൽ ഗ്രേറ്റ് ചെയ്യുക അല്ലെങ്കിൽ മിക്സിയുടെ ഡ്രൈ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക)
ഉരുളക്കിഴങ്ങ് - 1 വലുത് അല്ലെങ്കിൽ രണ്ടു ചെറിയത് പുഴുങ്ങി ഗ്രേറ്റ് ചെയ്യുക (പൊടിക്കുക)

അണ്ടിപരിപ്പ് - 10 എണ്ണം (വെള്ളത്തിൽ കുതിർത്തു വെച്ചതിനു ശേഷം ചെറിയതായി നുറുക്കുക)

ഉണക്ക മുന്തിരി - 1 ടേബിൾ സ്പൂണ്‍ (കുതിർത്തു ചട്ണി ജാറിൽ ഒരു കറക്ക് )

ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടി സ്പൂണ്‍ (3, 4 അല്ലി)
സവാള അരിഞ്ഞത് - 1 വലുത്
പച്ചമുളക് - 3 അല്ലെങ്കിൽ 4 ചെറുതായി അരിഞ്ഞത്
മല്ലിയില - 2 ടേബിൾ സ്പൂണ്‍
റോസ് വാട്ടർ - 2 ടി സ്പൂണ്‍
കോണ്‍ സ്റ്റാർച് - 1.5 ടേബിൾ സ്പൂണ്‍ (റൊട്ടിപൊടി ആയാലും മതി )
എണ്ണ - 1 ടേബിൾ സ്പൂണ്‍ + 1/4 കപ്പ്‌ കോഫ്ത വറുക്കാൻ

ഗ്രേവിക്ക്
സവാള - 1 വലുത്
ഇഞ്ചി അരിഞ്ഞത് - 1 ടി സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടി സ്പൂണ്‍
തക്കാളി - 2 വലുത്
(പ്യൂരി ആകുക - രണ്ടായി മുറിച്ചിട്ട് മാംസളമായ ഭാഗം ഗ്രേറ്റ് ചെയ്താൽ മതി, തൊലി കളയാം)
മുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/ 4 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
ഗരം മസാല - 1 ടി സ്പൂണ്‍
തൈര് - 2 ടേബിൾ സ്പൂണ്‍ (നന്നായി ബീറ്റ് ചെയ്തത്)

റോസ് വാട്ടർ - 2 ടി സ്പൂണ്‍
മല്ലിയില - 1 ടേബിൾ സ്പൂണ്‍
എണ്ണ - 1 ടേബിൾ സ്പൂണ്‍

ആദ്യം കോഫ്ത തയ്യാറാക്കുന്ന രീതി

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അല്പം ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് പനീർ, ഉരുളകിഴങ്ങ, മുറിച്ചു വെച്ചിരിക്കുന്ന അണ്ടിപരിപ്പ് മുന്തിരി ഇവ ചേർത്ത് ഇളക്കുക. ഇനി മല്ലിയില കൂടി ചേർത്ത് ഇളക്കി ഇറക്കാം.

ഇതിലേക്ക് കോണ്‍ സ്റ്റാർച് + റോസ് വാട്ടർ ചേർത്തു ഇളക്കി ഉരുളകൾ പിടിക്കുക.

ഗ്രേവി

പാനിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ചൂടാകുമ്പോൾ സവാള ഇട്ടു വഴറ്റി മൂപ്പിക്കുക. ചുവന്നു വരുമ്പോൾ, ഇഞ്ചി വെളുത്തുള്ളി ഇട്ടു അല്പം ഉപ്പും ചേർത്ത് മൂപിച്ചു മുളകുപൊടി ഇട്ടു മൂപ്പിക്കുക. ശേഷം മഞ്ഞൾ, മല്ലിപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. കുറഞ്ഞ തീയിൽ കരിയാതെ മൂപ്പിക്കണം.

ഇനി ഇതിലേക്ക് തക്കാളി പ്യുരി ഇട്ടു ഇളക്കുക. ആവശ്യത്തിനു ഉപ്പു ചേർക്കാം)
എണ്ണ തെളിയുമ്പോൾ, തൈര് ചേർത്ത് ഇളക്കുക. ഗ്രവിക്കു വേണ്ട വെള്ളം ഈ അവസരത്തിൽ ചേര്ക്കാം (1/ 2 കപ്പ്‌)
തിളച്ചു കഴിഞ്ഞാൽ അണ്ടി പരിപ്പ് അരച്ചത് ചേർത്ത് ഇളക്കി ഫ്രഷ്‌ ക്രീമും റോസ് വാട്ടെറും ചേർത്ത് കൊഫ്തകൾ ഗ്രേവിയിലെക്ക് ഇടാം.

മല്ലിയില തൂവി വിളംബാം.

റൊട്ടി പൊടി ആണ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണ കട്ലറ്റ് ചെയ്യുന്ന പോലെ റോട്ടിപൊടിയിൽ ഉരുട്ടി എണ്ണയിൽ വറുത്തു കോരാം). ഒരു സമയം 6-8 ഉരുളകൾ വറുക്കാൻ ശ്രമിക്കുക. ഉരുളകൾ പൊട്ടി പോകാതിരിക്കാൻ ഇത് സഹായിക്കും)

Enjoy!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم