ഇലയട

അട പലവിധത്തില് ഉണ്ടാക്കാം. ചക്ക വരട്ടിയതോ അവല് വിളയിച്ചതോ അല്ലെങ്കില് ഉപ്പും എരിവും ചേര്‍ന്ന ഏതെങ്കിലും കൂട്ടോ ഉള്ളില് വച്ച് വിവിധ സ്ഥലങ്ങളില് വിവിധ രീതിയില് ഉണ്ടാക്കുന്നു.
ഇത് വീട്ടില് പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന അടയാണ്. ശര്ക്കരയും നേന്ത്രപ്പഴവും തേങ്ങയും കൊണ്ടാണ് കൂട്ട് തയ്യാറാക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്*:

ശര്*ക്കര : അരക്കിലോ
തേങ്ങ ചിരകിയത് : 3 മുറി
നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്)
ഏലയ്ക്കാപ്പൊടി : 2 സ്പൂണ്*
ചുക്കുപൊടി : 1 ചെറിയ സ്പൂണ്*
അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല)
നെയ്യ് : 2 സ്പൂണ്*
വാഴയില : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ശര്*ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്* തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്*ത്ത് അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമാ*യിരിക്കണം. അല്ലെങ്കില്* കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്* വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്* വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്*ത്തിളക്കുക. ഇങ്ങനെ തയ്യാറാക്കിയ കൂട്ടാണ് താഴെ കാണുന്നത്.

വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്* പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക.

ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്*ത്ത് കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്*).ഓരോ കയില്* അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക.

ഇലക്കഷ്ണം എടുത്ത് നിവര്*ത്തി പിടിയ്ക്കുമ്പോള്*(പത്രം നിവര്*ത്തി പിടിയ്ക്കുന്നതുപോലെ) മാവ് സാവധാനം ഒഴുകിപ്പരക്കുന്നത് കാണാം(വളരെ സാവധാനം മാത്രം ഒഴുകുന്നവിധത്തിലായിരിക്കണംഅരിമാവിന്റെ പരുവം.വെള്ളം കൂടിപ്പോയാല്* വല്ലാതെ കനം കുറയുമെന്നു മാത്രമല്ല, ഇല മടക്കുമ്പോള്* മാവ് പുറത്തേയ്ക്ക് വരുകയും ചെയ്യും) .മാവ് എല്ലാ വശത്തേയ്ക്കും ഒരുപോലെ ഒഴുകിപ്പരക്കാനായി ഇലക്കഷ്ണത്തിന്റെ വശങ്ങള്* മാറ്റിമാറ്റി പിടിയ്ക്കുക.

എല്ലാ ഇലക്കഷ്ണങ്ങളും ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ഓരൊന്നിലും പകുതി ഭാഗത്തായി കൂട്ട് നിരത്തുക

പിന്നെ ഇല പകുതിയ്ക്ക് വച്ച് മടക്കുക

രണ്ടറ്റവും മടക്കുക

തുറന്നിരിക്കുന്ന ബാക്കി വശവും കൂടി മടക്കിയാല്*(മടക്കിയ ഭാഗം അടിയിലേയ്ക്കായി വയ്ക്കുക. ഇല്ലെങ്കില്* മടക്ക് തുറന്നുപോരും) ഇതുപോലിരിയ്ക്കും:

അടകളെല്ലാം ഇതുപോലെ തയ്യാര്* ചെയ്തശേഷം കുക്കറിലോ ഇഡ്ഡ്ലലി പാത്രത്തിലോ അടുക്കി വച്ച് ആവിയില്* വേവിച്ചെടുക്കുക.അടുക്കുമ്പോള്* ആവി എല്ലായിടത്തും എത്തുന്ന വിധത്തില്* ഇട വിട്ടു വേണം വയ്ക്കാന്*. വല്ലാതെ തിക്കി വയ്ക്കരുത്.

അട തയ്യാര്*! ഇനി കഴിയ്ക്കാം...

https://www.facebook.com/groups/ammachiyude.adukkala/

Ingredients

1 cup ( 200 ml / 8 oz ) raw rice flour - preferably fresh
1 1/2 cup (300 ml 12 oz ) water
1/2 teaspoon ghee
1/4 teaspoon salt
2 teaspoon extra oil
1 banana leaf ( washed and cleaned ) ( Cut banana leaves into 15 cm x 15 cm square pieces). One can make appoximately 8 pieces from a banana leaf of normal size.

For the filling :

1 cup grated coconut
1 1/4 cup jaggery
2 pinches of cardamom powder

Mix all the ingredients well and keep aside.

Method

Boil water in a thick bottomed vessel / saucepan. Add salt and ghee. When water starts boiling add rice flour and mix well. Keep aside for half an hour.

Add 1 teaspoon oil to the rice dough and knead well. Divide into lemon sized portions.

Take a piece of banana leaf. Keep a lemon sized rice dough portion over it. Keep another piece of banana leaf smeared with oil ( with oiled portion facing down) the dough. Press evenly to form a thin circle of rice dough of appoximately 12 cm diameter. Carefully remove the leaf on top. Now one will see a thin circle of rice dough. Keep 2 teaspoon coconut - jaggery mixture in it length wise along its centre. Fold into semi circle and seal the edges tightly - such that the outer covering is the banana leaf which was placed initially.

Repeat this process for the remaining dough / filling.

Arrange these raw ILAYADAS in a flat steel bowl and steam in a pressure cooker ( without weight) for 15 - 20 minutes on a low heat or till done. One can notice a color change in banana leaf.

Serve hot. Once the banana leaf is peeled, one will get a nice aroma of melted jaggery.

2 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم