മട്ടന്‍ വരട്ടിയത്
ചേരുവകള്‍
ആട്ടിറച്ചി - 250 ഗ്രാം
വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത്- 3
പച്ചമുളക് ചതച്ചത്- 4
ഇഞ്ചി- 4 സെ.മീ. കഷണം ഒന്ന്
വെളുത്തുള്ളി- 1 കൂട്
പെരുഞ്ചീരകം - 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
തക്കാളി- 2
മല്ലിയില ചെറുതായി മുറിച്ചത്- 1/2 കെട്ട്
റിഫൈന്‍ഡ് ഓയില്‍- 4 ടേബിള്‍സ്പൂണ്‍
പഞ്ചസാര- 2 ടീസ്പൂണ്‍
ചെറുനാരങ്ങ- പകുതി
ഉപ്പ്- പാകത്തിന്
പാചകം ചെയ്യുന്ന വിധം
ഇറച്ചി കഷണങ്ങളായി മുറിച്ച് കഴുകണം. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ വെവ്വേറെ ചതച്ചെടുക്കുക. പെരുഞ്ചീരകം നല്ല മയത്തിലരച്ച് മല്ലിപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളം ചുവപ്പ് നിറമാകുന്നതു വരെ ഇളക്കി അരച്ച മസാലകളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മൂത്തവാസന വരുന്നത് വരെ ഇളക്കണം.
ഇതില്‍ മുറിച്ച് വെച്ച ഇറച്ചി ഇട്ട്, എണ്ണ തെളിയുന്നത് വരെ തുടര്‍ച്ചയായി ഇളക്കി തക്കാളിയും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി ഒരു വിധം വെന്താല്‍ പഞ്ചസാര, മല്ലിയില, ചെറുനാരങ്ങാ നീര്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുക. ഇറച്ചി വെന്ത് മസാല കുഴഞ്ഞ പരുവത്തിലായാല്‍ ഇറക്കി ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes