ചേരുവകള്‍
*****************
പാല്‍ - 2 ltr
പഞ്ചസാര – ഒന്നര കപ്പ്
ഏലയ്ക പൊടി- 1 tspn
നാരങ്ങ നീര് – 2 tbspn
വെള്ളം -6 കപ്പ്
ബദാം ,പിസ്ത ഇവ അലങ്കരിക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന രീതി
************************** *****
പനീര്‍തയ്യാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക.പാല് തിളച്ചു വരുമ്പോള്‍ നാരങ്ങ നീരിനൊപ്പം അല്പം വെള്ളവും (1 tbspn) ചേര്‍ത്ത് ലയിപ്പിച്ച ശേഷം കുറച്ചായി തിളയ്ക്കുന്ന പാലിലെക്ക് ചേര്‍ത്ത് ഇളക്കുക.വെള്ളവും പനീറും വെവ്വേറെ ആയതിനു ശേഷം ഒരു കോട്ടന്‍ തുണിയിലേക്ക് അരിച്ചു മാറ്റുക.വെള്ളം മുഴുവന്‍ വാര്‍ന്നു പോകുന്നത് വരെ പനീര്‍ തുണിയില്‍ തന്നെ വയ്ക്കുക.
ഇനി പനീര്‍ ഉപയോഗിച്ച് രസഗുള തയ്യാറാക്കണം.അതിനായി ഒരു പാത്രത്തില്‍ ആറു കപ്പ് വെള്ളത്തില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.ഒപ്പം തന്നെ അര tspn ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.ഇനി തയ്യാറാക്കി വച്ച പനീര്‍ കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴച്ചെടുക്കുക.ഇനി പനീര്‍ ഒരു നെല്ലിക്ക വലിപ്പതിലെടുത്ത്ക ഉരുട്ടിയെടുത്ത ശേഷം ഇഡ്ഡലിയുടെ ആകൃതി കിട്ടുന്ന രീതിയില്‍ ചെറുതായി പ്രസ്സ് ചെയ്തെടുക്കുക.പനീര്‍ എല്ലാം ഇങ്ങനെ ചെയ്തു വച്ച ശേഷം നന്നായി തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കുക.ഏകദേശം 15-20 മിനിറ്റ് കൊണ്ട് രസഗുള വെന്തു വരും.വെന്തു വരുമ്പോള്‍ ഓരോ രസഗുളയും ഇരട്ടി വലിപ്പമാകും.ഇനി ഇവ കണ്ണാപ്പ ഉപയോഗിച്ച് കോരി മാറ്റി വയ്ക്കുക.
റബടി (പാലുപയോഗിച്ചു തയ്യാറാക്കുന്ന സിറപ്പ്)തയ്യാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച് കുറുക്കി അര ലിറ്റര്‍ ആക്കിയെടുക്കുക.ഇതിലേക്ക് അര കപ്പ് പഞ്ചസാരയും അര tspn ഏലയ്ക്കപൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക.
ആദ്യം തയ്യാറാക്കി വച്ച രസഗുള ഓരോന്നും കയ്യിലെടുത്ത്പതിയെ അമര്‍ത്തി ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം റബടി മീതെ ഒഴിക്കുക. റബടി രസഗുളയ്ക്കുള്ളിലെക്ക് പിടിച്ച ശേഷം ബദാം പിസ്ത ഇവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.സ്വാദിഷ്ടമായ രസ്മലായ് തയ്യാര്‍.
*****************
പാല് - 2 ltr
പഞ്ചസാര – ഒന്നര കപ്പ്
ഏലയ്ക പൊടി- 1 tspn
നാരങ്ങ നീര് – 2 tbspn
വെള്ളം -6 കപ്പ്
ബദാം ,പിസ്ത ഇവ അലങ്കരിക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന രീതി
**************************
പനീര്‍തയ്യാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക.പാല് തിളച്ചു വരുമ്പോള്‍ നാരങ്ങ നീരിനൊപ്പം അല്പം വെള്ളവും (1 tbspn) ചേര്‍ത്ത് ലയിപ്പിച്ച ശേഷം കുറച്ചായി തിളയ്ക്കുന്ന പാലിലെക്ക് ചേര്‍ത്ത് ഇളക്കുക.വെള്ളവും പനീറും വെവ്വേറെ ആയതിനു ശേഷം ഒരു കോട്ടന്‍ തുണിയിലേക്ക് അരിച്ചു മാറ്റുക.വെള്ളം മുഴുവന്‍ വാര്‍ന്നു പോകുന്നത് വരെ പനീര്‍ തുണിയില്‍ തന്നെ വയ്ക്കുക.
ഇനി പനീര്‍ ഉപയോഗിച്ച് രസഗുള തയ്യാറാക്കണം.അതിനായി ഒരു പാത്രത്തില്‍ ആറു കപ്പ് വെള്ളത്തില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.ഒപ്പം തന്നെ അര tspn ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.ഇനി തയ്യാറാക്കി വച്ച പനീര്‍ കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴച്ചെടുക്കുക.ഇനി പനീര്‍ ഒരു നെല്ലിക്ക വലിപ്പതിലെടുത്ത്ക ഉരുട്ടിയെടുത്ത ശേഷം ഇഡ്ഡലിയുടെ ആകൃതി കിട്ടുന്ന രീതിയില്‍ ചെറുതായി പ്രസ്സ് ചെയ്തെടുക്കുക.പനീര്‍ എല്ലാം ഇങ്ങനെ ചെയ്തു വച്ച ശേഷം നന്നായി തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കുക.ഏകദേശം 15-20 മിനിറ്റ് കൊണ്ട് രസഗുള വെന്തു വരും.വെന്തു വരുമ്പോള്‍ ഓരോ രസഗുളയും ഇരട്ടി വലിപ്പമാകും.ഇനി ഇവ കണ്ണാപ്പ ഉപയോഗിച്ച് കോരി മാറ്റി വയ്ക്കുക.
റബടി (പാലുപയോഗിച്ചു തയ്യാറാക്കുന്ന സിറപ്പ്)തയ്യാറാക്കാനായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച് കുറുക്കി അര ലിറ്റര്‍ ആക്കിയെടുക്കുക.ഇതിലേക്ക് അര കപ്പ് പഞ്ചസാരയും അര tspn ഏലയ്ക്കപൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക.
ആദ്യം തയ്യാറാക്കി വച്ച രസഗുള ഓരോന്നും കയ്യിലെടുത്ത്പതിയെ അമര്‍ത്തി ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം റബടി മീതെ ഒഴിക്കുക. റബടി രസഗുളയ്ക്കുള്ളിലെക്ക് പിടിച്ച ശേഷം ബദാം പിസ്ത ഇവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.സ്വാദിഷ്ടമായ രസ്മലായ് തയ്യാര്‍.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes