മഴയത്ത് ചൂട് കട്ടനും വടേം - ആഹ!!!
വട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയാല്ലോ - എന്നാലും ഞാൻ ഉണ്ടാക്കിയ സ്ഥിതിക്ക് നിങ്ങള്ക്കും തരുന്നു.
മഴ ഉണ്ടാക്കാൻ പറയരുത് സഖാക്കളേ - ക്ലൌഡ് സീടിംഗ് അറിയില്ല.
കടല പരിപ്പ് - 1 കപ്പ് (250 ഗ്രാംസ്)
(രാവിലെ ഒരു 10 മണിക്ക് വെള്ളത്തിലിട്ടാൽ 3 മണിക്ക് കഴുകി വാരി അരക്കാം). ഒരു പാട് കുതിർന്നാൽ വടയുടെ ക്രിസ്പിനെസ്സ് (കറുമുറുപ്പ്) നഷ്ടമായി വല്ലതെ സോഫ്റ്റ് ആകും)
സവാള - 1 ചെറിയതിന്റെ പകുതി ചെറുതായി നുറുക്കിയത്
ഇഞ്ചി - 1 ഇഞ്ച് കഷണം (നാടൻ ഇഞ്ചി) 2 ഇഞ്ച് വലിയ ഇഞ്ചി പൊടിയായി അരിഞ്ഞത്
കറിവേപ്പില - 1 തണ്ട് ചെറിയതായി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം ചെറിയതായി അരിഞ്ഞത്
ഉപ്പു - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 കപ്പ്
പാകം ചെയ്യുന്ന രീതി
പരിപ്പ് കഴുകി വാരി ജാറിൽ ഇട്ടു വെള്ളം ഇല്ലാതെ അരക്കുക. മിക്സി നോബ് എതിർ ഭാഗത്തേക്ക് തിരിച്ചാൽ തോരന് ചതചെടുക്കുന്ന പോലെ നന്നായി അരയാതെ അരചെടുക്കാൻ പറ്റും. വെള്ളം ആവശ്യം പോലെ ഓരോ സ്പൂണ്‍ ഒഴിച്ച് കൊടുക്കുക.
ഇനി ഇതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് കുഴച്ചു മാറ്റിവെക്കുക. എല്ലാം ഒന്ന് നന്നായി ചേരട്ടെ.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ (കൈ എണ്ണയുടെ മേലെ കാണിച്ചു ചൂട് ആവി അടിക്കുന്നുണ്ടോ എന്ന് നോക്കിയാൽ എണ്ണയുടെ മൂപ്പ് അറിയാം)
ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്തു വെക്കുക.
ഇതിൽ കൈ മുക്കി നനച്ചു അരച്ച കൂട്ടിൽ നിന്നും ഒരു ഉരുള എടുത്തു കൈപ്പത്തിയിൽ വെച്ച് അമര്ത്തി വട പരുവപെടുത്തി എണ്ണയിൽ ഇട്ടു മൂക്കുമ്പോൾ കോരുക.
Enjoy!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes