വെയ്ക്കാൻ വേണ്ടത് -ഇവിടെ കുറിക്കുന്നത് ഫോർട്ട്‌ കൊച്ചി ഭാഗത്തു ചെമ്മീൻ വെയ്ക്കുന്ന ഒരു രീതിയാണ്. ഇത് കറിച്ചട്ടിയിൽ (മണ്ണിന്റെ) വെച്ചാൽ സംഭവം ഒന്നൂടെ ഉഷാറാവും. 

ചെമ്മീൻ - നന്നാക്കി കഴികുയെടുത്തത് - 1 kilo
ഉള്ളി 5-6 ചതച്ചത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 -4 tbsp
പച്ചമുളക്, കറിവേപ്പില
മുളകുപൊടി - 2-3 tbsp
മഞ്ഞൾപൊടി - 1/2 tsp
കുരുമുളകുപൊടി - ഒരു നുള്ള്
ഉപ്പു - പാകത്തിന്
എണ്ണ

നുമ്മ ചെമ്മീൻ വെയ്ക്കണയാണേ.. അതിന്റെ ഒരു രീതി:

തോടുകളഞ്ഞു വൃത്തിയാക്കി കഴുകിയ ചെമ്മീനിൽ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ചതച്ചതും, മുളക്,മഞ്ഞൾ, കുരുമുളക് പൊടികളും ഉപ്പും ഒരു ചെറിയ സ്പൂണ്‍ എണ്ണയും ചേർത്ത് പെരട്ടി പത്തു ഇരുപതു മിനിറ്റോളം വെയ്ക്കുക. പാചകം ചെയ്യുന്ന ചട്ടിയിൽ തന്നെ വെയ്ക്കാം.
ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് അടുപ്പിൽ മൂടി വെച്ച് വേവിക്കുക. 10 -15 മിനിട്ട് കൊണ്ട് വെന്തു പാകമാകും, ചെമ്മീൻ അധികം വേവിക്കരുത്.
ചാറു കുറുകി വരുമ്പോൾ 2 സ്പൂണ്‍ എണ്ണയൊഴിച്ച് പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ടു അടുപ്പിൽ നിന്നും വാങ്ങുക.
മണ്‍ ചട്ടിയിൽ ആയതു കൊണ്ട് ഇരിക്കുമ്പോൾ ചാറ് കുറുകും, അധികം വറ്റിക്കാതെ ശ്രദ്ധിക്കുക.
ഇറക്കുന്നതിനു മുൻപ് എണ്ണ ചേർക്കുന്നതാണ് ഈ കറിക്ക് പ്രത്യേക രുചി തരുന്നത്‌.
പൊട്ടിക്കാതെ രണ്ടു മൂന്നു കറുത്ത കുരുമുളക് കൂടി ഇതിൽ ചേർക്കാറുണ്ട് .
ചൂട് ചോറും ചെമ്മീനും...
അതിലും രുചിയാണ് പാചകം ചെയ്യുന്ന ചട്ടിയിൽ ചോറിട്ട് കഴിക്കുന്നത്‌... ചട്ടി ചോറു എന്ന് കേട്ടാൽ ബണ്ടിച്ചോറും വീഴുമെന്നാണല്ലോ!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم