ഇത് സാധാരണ ഉരുളക്കിഴങ്ങ് മെഴുക്കുപിരട്ടിയാണോ എന്ന് ചോദിച്ചാൽ അല്ലാന്നു തന്നെയാണ് ഉത്തരം. ഇനി ഇതുണ്ടാക്കുന്നത് മെഴുക്കുപിരട്ടി പോലെ അല്ലേ എന്ന് ചോദിച്ചാൽ ആണ് താനും. ഇനി അധികം വിസ്തരിച്ചു സമയം കളയാതെ കാര്യത്തിലേക്ക് കടക്കുക തന്നെ
ഇത് ഉണ്ടാക്കാൻ എളുപ്പം ആണ്, അധികം പച്ചക്കറികൾ കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്ത് വെയ്ക്കാൻ പറ്റിയതും.
ഇതിനു വേണ്ടുന്നവ:
1. ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞത് - ഇതിൽ ലേശം ഉപ്പും മഞ്ഞളും പിരട്ടി കുറച്ചുനേരം വെയ്ക്കുക.
2. ഉള്ളി, വെളുത്തുള്ളി - ഇവ അരിഞ്ഞത്, പച്ചമുളക് വേപ്പില, വറ്റൽ മുളക്
3. മുളകുപൊടി, മസാലപൊടി, കുരുമുളക് പൊടി - ഓരോ നുള്ള് വീതം ((4 ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങിന് വേണ്ട അളവാണ്)
[എരിവു ഓരോരുത്തരുടെ ആവശ്യത്തിനു അനുസൃതം ചേർക്കുമല്ലോ. ചിക്കൻ മസാലയാണ് ഞാൻ ഉപയോഗിച്ചത്. ഗരം മസാലയും ഉപയോഗിക്കാം].
ഇത് പാകം ചെയ്ത വിധം-
1. ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി വെളുത്തുള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക. ഇതിലേക്ക് 3ൽ പറഞ്ഞിരിക്കുന്ന പൊടികൾ ചേർത്ത് മൂപ്പിക്കുക.
2. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്തിളക്കി ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് മൂടിവെച്ചു ചെറുതീയിൽ വേവിക്കുക. (ഉരുളക്കിഴങ്ങ് അരിഞ്ഞു വെച്ചതിൽ വെള്ളം ഇറങ്ങിയിട്ടുണ്ടാവും, അത് ഊറ്റി കളയുക).
ഇടയ്ക്ക് മൂടി തുറന്നു കുറച്ചു വെള്ളം തെളിച്ചു കൊടുക്കുന്നത് നല്ലതാണ്. അധികം ഇളക്കാതെ ശ്രദ്ദിക്കുക.
3. പാകം ആകാറാകുമ്പോൾ മൂടി തുറന്നു വെച്ച് നല്ലതുപോലെ വഴറ്റി എടുക്കുക. പച്ചമുളക് അരിഞ്ഞത് ചേർത്ത് കുരുമുളകുപൊടി തൂകി അടുപ്പിൽ നിന്നും വാങ്ങുക.
ചൂട് ചോറും ഇതും തൈരും ഒരിമ്മിണി കടുമാങ്ങയും ഉണ്ടെങ്കിൽ എന്താ കഥ!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes