ഉരുളക്കിഴങ്ങ് കാരറ്റ് ബീൻസ് മെഴുക്കുപെരട്ടി:
------------------------------------------------
കുട്ടികളെ പൊതുവെ പച്ചക്കറികൾ തീറ്റിക്കുവാൻ പ്രയാസ്സമാണല്ലോ ... കൊച്ചു മിടുക്കന്മാരേയും മിടുക്കികളേയും കഥയും കഥാപ്രസംഗവും പറഞ്ഞു ചോറുരുട്ടി തീറ്റിക്കാൻ സമയക്കുറവു കാരണം മിക്കവർക്കും സാധിച്ചെന്നു വരില്ല. അപ്പോൾ വെയ്ക്കുന്നത് അവർക്ക് ആകർഷണീയവും ഒപ്പം പോഷകസമൃദ്ധവും ആകാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. പലതരം പച്ചക്കറികൾ ചേർത്ത് മെഴുക്കുപെരട്ടിയോ തോരനോ ഒക്കെ വെച്ച് ചോറിനൊപ്പം കൊടുക്കുക.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മെഴുക്കുപെരട്ടി ആണിത്. ചോറ്റുപാത്രത്തിൽ കൊടുത്തുവിടാൻ പറ്റിയതുമാണ്.
ഈ മെഴുക്കുപെരട്ടി വെയ്ക്കാൻ:~
1) ഉരുളക്കിഴങ്ങ് (ഇടത്തരം വലിപ്പം)- 3-4 no.s, കാരറ്റ് - 1-2 no.s, ബീൻസ് - കുറച്ചു - ഇവ മൂന്നും കഴുകി അരിഞ്ഞെടുക്കുക, എല്ലാം ഒരേ നീളത്തിലായാൽ കാണാൻ നല്ലതാണ്.
2) ഉള്ളി, കറിവേപ്പില, മഞ്ഞൾപൊടി, എണ്ണ, ഉപ്പു, വറ്റൽമുളക്/പച്ചമുളക്
ഉണ്ടാക്കുന്ന രീതി:~
ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ഉള്ളി അരിഞ്ഞത് വറ്റൽമുളക് കറിവേപ്പില ഇവ വഴറ്റുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപൊടി ചേര്ക്കുക.
അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്തിളക്കി ഉപ്പു ചേർത്ത് കുറച്ചു വെള്ളം തെളിച്ചു മൂടി ചെറുതീയിൽ വേവിക്കുക. കുറച്ചു നേരം കഴിഞ്ഞു കാരറ്റ് കഷ്ണങ്ങൾ ചേർക്കുക, കാരറ്റിനു അധികം വേവ് വേണ്ട. അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് ബീൻസ് കൂടി ചേർക്കുക. ബീൻസ് നിറം മാറാതെ നോക്കണം, അധികനേരം വേവിക്കാതെ അടുപ്പിൽ നിന്നും വാങ്ങുക. ബീൻസ് ചേർത്ത് കഴിഞ്ഞു തീ കുറച്ചു കൂട്ടി വെച്ച് പെട്ടെന്ന് വേവിച്ചു അടുപ്പിൽ നിന്നും ഇറക്കാം. കുട്ടികൾക്കുള്ളതായത് കൊണ്ട് പച്ചമുളക് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.
സ്വല്പം തൈരും ഈ മെഴുക്കുപെരട്ടിയും ഉണ്ടെങ്കിൽ ചോറ് നല്ല കുശാലായി കഴിച്ചോളും.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes