എന്തൊക്കെ പറഞ്ഞാലും ഉരുളക്കിഴങ്ങും മുട്ടയും - ഈ രണ്ടു സാധനങ്ങൾ ഉണ്ടെങ്കിൽ എങ്ങിനെയും കറിവെച്ച് കഴിഞ്ഞു കൂടാം - ഒരു മിനിമം ഗാരണ്ടി ഉണ്ട്.

കിഴങ്ങ് കൊണ്ട് പല തരത്തിൽ കറികൾ മെഴുക്കുകൾ തോരനുകൾ എല്ലാം വെക്കാം.

എന്നും ഒരേ തരത്തിൽ കറി കൂട്ടുന്നതിൽ ആർക്കും ഒരു താല്പര്യം കാണില്ലല്ലോ.

ഇത് ആലൂ ആമ്ചൂരി - ആമ്ചൂർ എന്നാൽ എല്ലാര്ക്കും അറിയാം, അറിയില്ലാത്തവർക്ക് വേണ്ടി - അത് മാങ്ങാ ഉണങ്ങി പൊടിച്ചെടുതതാണ്.

പെട്ടന്ന് രുചികരമയതും വ്യെത്യസ്തമയതുമായ ഒരു കൂട്ടാൻ - ചപ്പാത്തിയോടൊപ്പം ഇതൊന്നു ട്രൈ ചെയ്തു നോക്കൂ

ആവശ്യം വേണ്ട സാധനങ്ങൾ

1. ഉരുളകിഴങ്ങ് - 4 മീഡിയം അല്പം കനത്തിൽ നീളത്തിൽ അരിഞ്ഞെടുക്കുക

2. എണ്ണ - 2 ടേബിൾ സ്പൂണ്‍ (സണ്‍ ഫ്ലവർ ഓയിൽ/മസ്ടർട് ഓയിൽ/ ടിൽ ഓയിൽ)
ജീരകം - 1 ടി സ്പൂണ്‍
വറ്റൽ മുളക് - 4
കാശ്മീരി മുളകുപൊടി - 1 ടി സ്പൂണ്‍
മല്ലിപൊടി - 1 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/4 ടി സ്പൂണ്‍
കായപൊടി - 1/4 ടി സ്പൂണ്‍
ഗരം മസാലപൊടി - 1/2 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
വെള്ളം - 1/4 ഗ്ലാസ്‌

3. ഉണക്കമല്ലി ചൂടാക്കി പൊടിച്ചത് - 1 ടി സ്പൂണ്‍
(എന്നാ എന്നെ നോക്കി കണ്ണ് ഉരുട്ടുന്നെ - ഒരു നല്ല അടുക്കളയിൽ ആ വീട്ടമ്മയുടെ കിച്ചണ്‍ കാബിനെടിൽ കുരുമുളക് തരുതരുപ്പായി പൊടിച്ചത്, ഉലുവ മൂപ്പിച്ചു പൊടിച്ചത്, വറ്റൽ മുളക് കുത്തി പൊടിച്ചതും ഗരം മസാല പൊടിച്ചതും ഒക്കെ വേണം - ഇനി എന്നാ ഇതൊക്കെ ചെയ്യുന്നേ????)

ആമ്ചൂർ - 2 ടീസ്പൂണ്‍ (വേഗം വാങ്ങി വെക്ക് കേട്ടോ - നാളെ ഉണ്ടാക്കനുള്ളതാ. 2 ടി സ്പൂണ്‍ എന്നുള്ളത് ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം - ഞാൻ പിന്നേം ഒരു സ്പൂണ്‍ കൂടി ഇട്ടു - എനിക്ക് ഇഷ്ടാ )

മല്ലിയില അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു മൂട് കട്ടിയുള്ള ചീനച്ചട്ടിയിൽ (ഒരു നോണ്‍ സ്റ്റിക് വോകിൽ) എണ്ണ ഒഴിച്ച് ജീരകം മൂപ്പിച്ചു പിറകെ വറ്റൽ മുളക് മൂപ്പിക്കുക. ഇനി 2)മത് പറഞ്ഞ പൊടികൾ യഥാക്രമം കരിയാതെ ചേർത്ത് ഇളക്കി അരിഞ്ഞുവെച്ചിരിക്കുന്ന കിഴങ്ങ് ഉപ്പു എന്നിവ ചേർത്ത് ഇളക്കി 1/4 ഗ്ലാസ്‌ വെള്ളം ചേർത്ത് ചെറുതീയിൽ വെള്ളം വറ്റി എണ്ണ തെളിയുവോളവും കിഴങ്ങ് വേകുവോളവും വേവിക്കുക.
ഫോർക്ക് കൊണ്ട് കിഴങ്ങ് കുത്തി വേവ് ഉറപ്പു വരുത്തുക. വെന്തില്ലെങ്കിൽ വീണ്ടും മൂടിവെച്ചു ചെറുതീയിൽ എണ്ണയിൽ വേവാൻ അനുവദിക്കുക.

ഇനി മൂടി തുറന്നു ഉണക്ക മല്ലി പൊടിച്ചത് ചേർത്ത് ഇളക്കുക, പിന്നാലെ ആമ്ചൂറും.

ഒന്ന് കൂടി മൂടി വെച്ച് ഒന്ന് വെന്ത ശേഷം തീ അണച്ച് മല്ലിയില തൂവി ഇളക്കി ബൌളിലേക്ക് മാറ്റുക.

വൈറ്റ് റൈസ് , ഫുല്ക ഇവക്കൊപ്പം അല്പം അച്ചാറും തൈരുമായി ധൈര്യമായി കഴിക്കുക

Enjoy!!!
L

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم