നോർത്ത് ഇന്ത്യൻ കുസിൻസ്‌ ഇഷ്ടമാണെങ്കിലും അത് വച്ച് ഉണ്ടാക്കാൻ നിഷ്ചയമില്ലതവർക്കായി ഒരു കുറിപ്പ്

പലപ്പോഴും അവരുടെ ബേസ് ഗ്രേവിയിൽ ചെറിയ ചില മാറ്റങ്ങളെ ഉണ്ടാവാറുള്ളൂ

ഉദാഹരണത്തിന്, നമ്മളുടെ പെരും ജീരകം പോലെ തന്നെ പ്രധാനമാണ് അവര്ക്ക് ചെറിയ ജീരകം, അയമോദകം, കരിം ജീരകം എന്നിവ.

ഒരു ബേസ് ഗ്രേവി ഉണ്ടാക്കാൻ പഠിച്ചാൽ പകുതി വിജയിച്ചു.

ഇനി പറയുന്ന ഗ്രേവി ഒന്ന് നോക്കൂ

ആവശ്യം വേണ്ട സാധനങ്ങൾ

പട്ട - 2 കഷണം
ഏലക്ക - 5 എണ്ണം
ഗ്രാമ്പൂ - 5 എണ്ണം
ജീരകം - 1 ട്സ് സ്പൂണ്‍
പുത്തിൽ (സ്റ്റാർ അനിസ്) - 1
ജാതി പത്രി - 1
ബേ ലീഫ് - 2
അയമോദകം - 2 നുള്ള്

എണ്ണ - 3 ടേബിൾ സ്പൂണ്‍

സവാള - 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1.5 ടേബിൾ സ്പൂണ്‍

മുളക് പൊടി - 2 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/2 ടി സ്പൂണ്‍
ഉണങ്ങിയ ഉലുവ ഇല (കസൂരി മേത്തി) - 1 ടി സ്പൂണ്‍
തക്കാളി പേസ്റ്റ് - 2 മീഡിയം അല്ലെങ്കിൽ ഒരു വലുതും ഒരു ചെറുതും (ഗ്രേട്ടെരിൽ ദശ മാത്രം ഉരച്ചു എടുക്കുക)

തൈര് - 1/2 കപ്പ്‌ (പുളിയില്ലാത്ത കട്ട തൈര് അടിചെടുതത്)
ഫ്രഷ്‌ ക്രീം - 1/2 കപ്പ്‌

ഗാർനിഷ്
മല്ലിയില - 1 ടേബിൾ സ്പൂണ്‍
ഗരം മസാല പൊടി - 1/2 ടി സ്പൂണ്‍
ഫ്രഷ്‌ ക്രീം - 1 ദ്പൂണ്‍ (മേലെ തൂവാൻ)

തയ്യാറാക്കുന്ന രീതി

1. എണ്ണ ഒഴിച്ച് ആദ്യം പറഞ്ഞിരിക്കുന്ന ഗരം മസാല എല്ലാം കരിയാതെ മൂപ്പിക്കുക.
2. ഇതിലേക്ക് ഉള്ളി ഇട്ടു മൂപ്പിക്കുക .. ഈ അവസരത്തിൽ ഉപ്പു ചേര്ക്കുക. ഉള്ളി ചെറിയ തീയിൽ നന്നായി വഴലട്ടെ
3. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടം, അല്പം മൂക്കട്ടെ
4. തീ കുറച്ചു ഇതിലേക്ക് മുളക്, മല്ലി, മഞ്ഞൾ പൊടികൾ ചേര്ക്കാം.
5. ഇനി കസൂരി മേത്തി ഇട്ടാട്ടെ
6. തക്കാളി അരച്ചത്‌ ചേർത്ത് എണ്ണ തെളിയുവോളം ഇളക്കുക.
7. ഇനി ഇതിലേക്ക് തൈര് ചേര്ക്കാം.
തൈര് ചേർത്ത് കഴിഞ്ഞാൽ കറിവെക്കാൻ ഉദ്ദേശിച്ച ഐറ്റം ചേർത്ത് തൈരിൽ ഇത് വേകാൻ അനുവദിക്കുക.
8. ഇനി ഫ്രഷ്‌ ക്രീം ചേർത്ത് ചാറു കുറുകാൻ അനുവദിക്കുക.

ഉപ്പുണ്ടോ എന്ന് നോക്കി ഇത് ഒരു സെർവിങ്ങ് ബൌളിലേക്ക് മാറ്റുക - മല്ലിയിലയും ഫ്രഷ്‌ ക്രീമും തൂവി അലങ്കരിക്കുക.

ചിത്രത്തിൽ കാണുന്നത് പനീർ കറി

നോട്സ്
പനീർ/കോഴി/കോളി ഫ്ലവർ/ ഉരുള കിഴങ്ങ്/ മട്ടണ്‍ ഇവയിൽ ഏതെങ്കിലും ചേര്ക്കാം.
ഇറച്ചി ആണെങ്കിൽ അല്പം മഞ്ഞളും മുളകും ഉപ്പും ഗരം മസാലയും ചേർത്ത് ഒന്ന് ചെറുതായി വറത്തു ചേര്ക്കുക. മട്ടണ്‍ വേകാൻ സമയം എടുക്കും എന്നതിനാൽ ഒന്നുകിൽ കുകെരിൽ വേവിച്ചു എടുക്കുക അല്ലെങ്കിൽ വേവാൻ ആവശ്യം വേണ്ട വെള്ളം ഇടയ്ക്കു ഒഴിക്കാൻ ശ്രേമിക്കുക. ചൂട് വെള്ളം അടുപ്പത് കരുതാവുന്നതാണ്

മേൽ പറഞ്ഞ രേസിപിയിൽ നിന്നും അയമോദകം, തൈര്, കസൂരി മേത്തി ഇവ ഒഴിവാക്കി, 10 കശുവണ്ടി, 10 ആൽമണ്ട് ഇവ കുതിര്ത് അരച്ച് ചേർത്ത് ഫ്രഷ്‌ ക്രീമും ചേർത്താൽ നിങ്ങള്ടെ ബട്ടർ മസാല ആയി (മഖാനി) അപ്പോൾ കോഴി ചേർത്ത് ബട്ടർ ചികെണോ പനീർ ചേർത്ത് ബട്ടർ പനീരോ ഒക്കെ ഉണ്ടാക്കുക.

Enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم