ചേരുവകള്‍ :
ചേന - 1/4 kg നീളത്തില്‍ കനം കുറച്ചു മുറിച്ചത് ( അവിയലിന് മുറിക്കുന്നത് പോലെ )
സവാള - 1 medium size നീളത്തില്‍ അരിഞ്ഞത്
തേങ്ങ ചിരവിയത് - 3/4 cup
വാളന്‍ പുളി - 3/4 tsp (if paste) അല്ലെങ്കില്‍ ഒരു ചെറുനാരങ്ങ വലിപ്പത്തില്‍
മുളക് പൊടി - 3/4 tsp
മല്ലിപ്പൊടി- 3 tsp
ഉലുവ - 1/4 tsp
മഞ്ഞള്പ്പൊിടി - 1 pinch
കടുക്, മുളക് , കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
സവാള അരിഞ്ഞത് 1 tblsp എണ്ണയില്‍ ബ്രൌണ്‍ കളര്‍ ആകുന്നത് വരെ വറുത്തെടുക്കുക. ഇത് മാറ്റിവെക്കണം .
1 tsp എണ്ണയില്‍ തേങ്ങ ചിരവിയത് ഗോള്ഡ ന്‍ ബ്രൌണ്‍ ആയി വറുക്കണം. . ഇതില്‍ മല്ലിപ്പൊടിയും ഉലുവയും കൂടി ചേര്ത്തു വീണ്ടും വറുക്കുക. അവസാനം മുളക് പൊടിയും ചേര്ക്കു ക.
വറവ് തണുത്ത ശേഷം മിക്സിയില്‍ അരച്ചെടുക്കണം .
ചേനയും വറുത്ത സവാളയും കൂടി കുറച്ചു വെള്ളം ഒഴിച്ച് അതില്‍ ഉപ്പും മഞ്ഞള്പ്പൊകടിയും ഇട്ടു വേവിക്കുക. ഒരു വിധം ചേന വേവായാല്‍ പുളി ചേര്ക്കംണം. ഇതിലേക്ക് അരപ്പും ചേര്‍ക്കുക .
എല്ലാം കൂടി നല്ലത് പോലെ തിളക്കുമ്പോള്‍ തീ കുറച്ചു മൂടി വെക്കുക. 10 mins കഴിഞ്ഞാല്‍ തീയല്‍ റെഡി ആകും
വെളിച്ചെണ്ണയില്‍ കടുകും, മുളക് , കറിവേപ്പില താളിച്ച് ചേര്‍ക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes