ചേരുവകള്‍:

നേന്ത്രപ്പഴം - 3 എണ്ണം
ചിരകിയ തേങ്ങ - ഒരു മുറി
പഞ്ചസാര - 3 tblsp
ഏലക്ക പൊടിച്ചത് - 1/2 tsp
കശുവണ്ടി - 5 എണ്ണം ചെറിയ കഷണങ്ങളാക്കി പൊടിച്ചത്
ഉണക്ക മുന്തിരി - 8 -10 എണ്ണം
നെയ്യ് - 1 1/2 tblsp
തേന്‍ - 1 tblsp

ഉണ്ടാക്കുന്ന വിധം:

ഒരു പാനില്‍ 1/2 tblsp നെയ്യ് ചൂടാക്കി അതിലേക്ക് ചിരകിയ തേങ്ങ ചേര്‍ത്ത് ഇളം ബ്രൌണ്‍ കളര്‍ ആകുന്നവരെ റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക.

നേന്ത്രപ്പഴം തൊലി കളഞ്ഞ് നെടുകേ പൊളിയ്ക്കുക. അതിലേക്കു തേങ്ങ വിളയിച്ചത് നിറച്ച് ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി റോസ്റ്റ് ചെയ്തെടുക്കുക. അവസാനം തേന്‍ ഒഴിച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم