സോയ ചങ്ക്സ് മസാല ( Soya Chunks Masala ) :
By: Princy Eby

1. സോയ ചങ്ക്സ് -250 ഗ്രാം
2. സവാള കനം കുറച്ചു അരിഞ്ഞത് - 1
3. പച്ചമുളക് അരിഞ്ഞത് -2
4. ഇഞ്ചി അരിഞ്ഞത് - 1 ചെറിയ കഷ്ണം
5. വെളുത്തുള്ളി - 5 അല്ലി
6. മുളകുപൊടി - ഒന്നര ടേബിൾ സ്പൂണ്‍
7. മല്ലിപ്പൊടി - അര ടേബിൾ സ്പൂണ്‍
8. മഞ്ഞൾപൊടി - അര ടീസ്പൂണ്‍
9. തക്കാളി ചെറുതായി അരിഞ്ഞത് - 1
10. പെരുംജീരകം - അര ടീസ്പൂണ്‍, ഏലയ്ക്ക - 4, കറുവാപ്പട്ട - 1 കഷ്ണം ( ഇവ നന്നായി പൊടിക്കണം ).
11. തേങ്ങാക്കൊത് ബ്രൌണ്‍ നിറത്തിൽ വറുത്തെടുത്തത് - 2 ടേബിൾ സ്പൂണ്‍
12. കടുക് - 1 ടീസ്പൂണ്‍
13. എണ്ണ - 1 ടേബിൾ സ്പൂണ്‍
14. കറിവേപ്പില - 1 കതിർപ്പ്
15. ഉപ്പ് - ആവശ്യത്തിന്

സോയ ചങ്ക്സ് വെള്ളത്തിൽ ഒരു മണിക്കൂർ കുതിരാൻ വെയ്ക്കുക. കുതിർന്ന ശേഷം വെള്ളം ഊറ്റി കളഞ്ഞു വയ്ക്കുക. ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച ശേഷം 2-8 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. ഇത് വഴന്ന ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.ഇതിലേക്ക് 10, 11 ചേരുവകൾ ക്രമത്തിൽ ചേർത്ത് വീണ്ടും വഴറ്റുക. ഇനി സോയ ചങ്ക്സ് ചേർത്ത് നല്ലവണ്ണം ഇളക്കുക. ഇതിലേക്ക് അല്പം വെള്ളം ( സോയ കുതിർന്നത് ആയതിനാൽ ഒരുപാട് വെള്ളം വേണ്ട ), ഉപ്പു, കറിവേപ്പില എന്നിവ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വെന്ത ശേഷം ചൂട് ചോറിന്റെയോ കൂടെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم