ചേരുവകള്‍

1. ഡബിള്‍ ഹോര്‍സ്/ നിറപറ അരകിലോ പത്തിരി പൊടി

2. തിളപ്പിച്ച വെള്ളം

3. ഉപ്പ് - ആവശ്യത്തിന്

ആദ്യമായി വെള്ളം ഗ്യാസ് അടുപ്പില്‍ വച്ച് വെട്ടി തിളപ്പിക്കുക . തിളച്ച വെള്ളത്തിലേക്ക്‌ ഉപ്പ് (വളരെ കുറച്ച് മാത്രം ) ഇടുക. ഗ്യാസ് സിമ്മില്‍ ആക്കിയ ശേഷം കുറേശ്ശെ ആയി പത്തിരി പൊടി മിക്സ്‌ ചെയ്യുക . നല്ലവണ്ണം ഇളക്കി കൊടുക്കണം. ഏതാനും നിമിഷങ്ങള്‍ കൂടി അടുപ്പില്‍ വയ്ക്കുക. അതിനു ശേഷം ഒരു തുറന്ന പത്രത്തിലേക്ക് ഈ മിശ്രിതം മാറ്റുക. ചെറിയ ചൂടോടെ ചപ്പാത്തി മാവ് കുഴക്കുന്നത് പോലെ കുഴക്കുക . ( കയ്യില്‍ ചെറുതായി എന്നാ തടവിയാല്‍ കുറെ കൂടി എളുപ്പമാകും.) ചൂടോടെ കുഴച്ചാലെ പത്തിരി നല്ല മാര്‍ദവം ആയി വരികയുള്ളു. ! ചെറിയ ഉരുളകള്‍ ആക്കിയ ശേഷം ചപ്പാത്തി പലക ഉപയോഗിച്ച് വട്ടത്തില്‍ കനം കുറച്ചു പരത്തുക. പത്തിരി പലകയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ചെറുതായി അരിപ്പൊടി തൂവുക .ഒരു വട്ടത്തിലുള്ള പാത്രം ഉപയോഗിച്ച് അരികുകള്‍ മുറിച്ചു മാറ്റി റൌണ്ട് ഷേപ്പ് ആക്കുക. ഒരു ദോശ പാന്‍ അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ പത്തിരി തിരിച്ചും മറിച്ചും ഇട്ടു ചുട്ടു എടുക്കുക. പത്തിരി ചുടുമ്പോള്‍ നിറം മാറാതെ സൂക്ഷിക്കുക. കൂടിയ തീയില്‍ ഗോള്ടെന്‍ ബ്രൌണ്‍ അകാന്‍ സാധ്യത ഉണ്ട്. മീഡിയം തീ ആണ് നല്ലത്. അപ്പോള്‍ പത്തിരി നല്ലത് പോലെ പൊള്ളി വരും.

ഇത് തേങ്ങപ്പാല്‍ ചേര്‍ത്തു കഴിക്കാവുന്നതാണ്.  


By:
 Lakshmy Shree

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم