By:
പണ്ട് ഞങ്ങളുടെ തറവാട്ടിൽ പള്ളിപെരുന്നാളിനും ഈസ്റ്ററിനും ക്രിസ്തുമസ്സിനും ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ ആണ് പോർക്ക് ഉലർത്തിയത് . അത് തലേദിവസ്സം ഉണ്ടാക്കി വെയ്ക്കും. ഇതിൽ പച്ച നേന്ത്രക്കായ ഇട്ടും ഉലർത്താം.
നാടൻ രീതിയിൽ പോർക്ക് ഉലർത്തിയത് ഉണ്ടാക്കാൻ ആവശ്യം:
--------------------------
A. പോർക്ക് - 1 കിലോ കഴുകി നുറുക്കി വെച്ചത്.
B. പോർക്ക് പെരട്ടി വെച്ച് വേവിക്കാനുള്ള മസാല:
മല്ലിപ്പൊടി -1.5 tbsp
മുളകുപൊടി - 2 tbsp
ഇറച്ചി മസാല - 2tsp
കുരുമുളക് പൊടി - 1 tsp
(ഇവ നേരിയതായി ചട്ടിയിൽ ചൂടാക്കിയത് )
പെരുംജീരകം, ഏലക്കാ, പട്ട, കറയാമ്പു - ഇവ വറുത്തു പൊടിച്ചത് - 1.5 tsp (or garam masala)
മഞ്ഞൾപൊടി - 1/4 tsp
വിനാഗിരി - 2-3 tbsp
കടുക് ചതച്ചത് - 1/4 tsp
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 സ്പൂണ്‍ വീതം
ഉപ്പു
ഉണ്ടാക്കിയ വിധം:
1. മുകളിൽ (B) പറഞ്ഞ ചേരുവകൾ പോർക്ക് കഷ്ണങ്ങളിൽ അരമണിക്കൂറോളം പെരട്ടി വെച്ച് അധികം വെള്ളം ചേർക്കാതെ പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക- 1 വിസിൽ മതിയാകും (ചട്ടിയിൽ ആണെങ്കിൽ ചെറുതീയിൽ 30 - 40 മിനിട്ട് വേവ്)
2. ഉലർത്താൻ ആവശ്യം:
സവാള- 2 നീളത്തിൽ അരിഞ്ഞത്, തേങ്ങാകൊത്തു, പച്ചമുളക്, കറിവേപ്പില.
ഇവ എണ്ണയിൽ നല്ലതുപോലെ വഴറ്റി മൂന്നാല് ഉണക്കകുരുമുളകും 2 സ്പൂണ്‍ പട്ട, കരയാംബൂ, ഏലക്കായ, തക്കോലം ഇവ പൊട്ടിച്ചതും ചേർക്കുക, ഇതിലേയ്ക്ക് വേവിച്ചു വെച്ച പോർക്ക് ഇറച്ചി ചേർത്ത് ചാറു വറ്റിച്ചു വരട്ടി എടുക്കുക.
എരിവു ആവശ്യതിനനുസ്സരിച്ചു മാറ്റം വരുത്തി ഉപയോഗിക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes