By: 

ഒരു കപ്പു പുഴുങ്ങല്ലരി (മട്ട ആണെന്കില്‍ നല്ലത് )
ശര്‍ക്കര - 75ഗ്രാം നന്നായി ചിരകി എടുക്കണം
ഒരു മുറി തേങ്ങ ചിരകി എടുക്കുക

നല്ലപോലെ ചൂടായ ചീന ചട്ടിയില്‍ അരി ഇട്ടു വറുക്കുക , അരി നല്ലപോലെ മൊരിഞ്ഞു പൊട്ടണം
 ( തീ അധികം ആയി അരി കരിയാതെ നോക്കണം )

ഈ വറുത്ത അരി മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചെടുക്കുക. അതിനു ശേഷം ചിരകിയ തേങ്ങയും , ശര്‍ക്കരയും ചേര്‍ത്തു നന്നായി കുഴച്ചു ഉരുട്ടി എടുക്കാം.

ചായയുടെ കൂടെ ഒരു നാല് മണി പലഹാരം തയ്യാര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم