By:
ഉണ്ടാക്കാൻ:
ചെറിയ ചെമ്മീൻ കഴുകി നന്നാക്കിയത്, മുരിങ്ങക്കാ, ചക്കക്കുരു, പച്ചമാങ്ങ (ഇവ മൂന്നും വൃത്തിയാക്കി നുറുക്കി എടുത്തത് )
മുളക് പൊടി, മഞ്ഞൾ പൊടി, ജീരകപൊടി, തേങ്ങാപ്പീര
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പു
കടുക് വറുക്കാൻ - ഉള്ളി അരിഞ്ഞതു, വറ്റൽ മുളക്, കറിവേപ്പില, എണ്ണ
കറി വെയ്ക്കുന്ന വിധം:
200 ഗ്രാം ചെറിയ തരം കൊഞ്ചും കാൽ കപ്പു ചക്കക്കുരു വൃത്തിയാക്കിയതും 2 ചുവന്നുള്ളി, 4 -5 വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത് ഇട്ടു മഞ്ഞൾപൊടിയും ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
ഇത് ഒരു മുക്കാൽ വേവ് ആകുമ്പോൾ മുരിങ്ങക്കായ കഷ്ണങ്ങൾ ചേർക്കുക , വേവ് കുറഞ്ഞ ചക്കക്കുരു ആണെങ്കിൽ മുരിങ്ങക്കായ നേരത്തെ ചേർക്കുക, അവസ്സാനമായി അരിഞ്ഞു വെച്ച പച്ച മാങ്ങാകഷ്ണങ്ങളും 2 പച്ചമുളകും ചേർക്കുക.
തേങ്ങ അരയ്ക്കാൻ : അര കപ്പു തേങ്ങാപ്പീര, കാൽ സ്പൂണ്‍ മഞ്ഞൾപൊടി, ഒരു ചെറിയ നുള്ള് ജീരകപൊടി, അര സ്പൂണ്‍ മുളകുപൊടി - ഇവ നല്ലത് പോലെ അരച്ചെടുക്കുക. ( എരിവു ഇഷ്ടമുള്ളവർ മുളകുപൊടി കൂടുതൽ ചേർക്കാം - ഞാൻ ഒരു ചെറിയ സ്പൂണ്‍ കാശ്മീരി മുളക് പൊടി ചേർത്തു).
കഷ്ണങ്ങൾ വെന്തു വരുമ്പോൾ തേങ്ങാ അരച്ചത് ചേർത്ത് ഇളക്കുക. ഉപ്പു പാകത്തിന് ചേർത്ത് കറി തിളയ്ക്കാതെ നേരിയ തീയിൽ ഇളക്കി കൊടുക്കുക. [പച്ചമാങ്ങ കിട്ടിയില്ലെങ്കിൽ വാളൻ പുളി പിഴിഞ്ഞത് നേരിയതായി പുളിക്കു വേണ്ടി ചേർക്കാം].
രണ്ടു മൂന്ന് മിനിട്ടോളം കഴിഞ്ഞു കറി അടുപ്പിൽ ഇറക്കി വെച്ച് കറി താളിച്ചെടുക്കുക (കടുക് പൊട്ടിച്ചു ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും വഴറ്റി ഇടുക)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes