By:Anjumol Mv
അപ്പോൾ ഞാൻ അതിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു ചിക്കൻ പാൽ കറി പറഞ്ഞു തരാം.പുട്ട് : ഉണ്ടാക്കേണ്ട വിധം എല്ലാര്ക്കും അറിയാമല്ലോ അല്ലെ ?
ഇത് ഇവിടെ മുൻപ് കുറേപ്പേർ പോസ്റ്റ് ചെയ്ത റെസിപീസ് ആയിട്ട് സാദൃശ്യം ഉണ്ടേ . പക്ഷെ കുറച്ചു വ്യത്യാസവും ഉണ്ട്.
ആവശ്യമുള്ളവ:
1) ചിക്കൻ 1/2 kg
2) പച്ചമുളക് -4 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി- 5 അല്ലി
കുരുമുളക് - 1 ടേബിൾ സ്പൂണ്‍
കറിവേപ്പില- 5-6 ഇതൾ
പേരും ജീരകം- 1 ടീ സ്പൂണ്‍
ഗ്രാമ്പൂ- 1 or 2
മഞ്ഞൾ പൊടി-1 ടീ സ്പൂണ്‍
മല്ലിപൊടി -3 ടേബിൾ സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
3) സവാള - ഇടത്തരം 1
4)തേങ്ങാപ്പാൽ കട്ടിയുള്ളത് 1 കപ്പ്
5) ഉള്ളി- 5
6)കടുക്
7) വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം ; ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം രണ്ടാമത്തെ ചേരുവകൾ എല്ലാം കൂടി അല്പ്പം വെള്ളം ചേർത്ത് അരച്ച് ചിക്കനിൽ നന്നായി പുരട്ടി വക്കുക . പിന്നീട് ഇത് കുക്കറിൽ 1 വിസിൽ വരുന്നത് വരെ വേവിക്കുക . ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിൽ സവാള വഴറ്റുക . ഇതിലേക്ക് വേവിച്ചു വച്ച ചിക്കനും ഗ്രെവിയും ഒഴിക്കുക . ഇളക്കി മിക്സ് ചെയ്യുക . പിന്നീട് തേങ്ങാപ്പാൽ ചേർക്കുക. ഇത് തിളച്ച് തുടങ്ങുമ്പോൾ 1 ടേബിൾ സ്പൂണ്‍ പെരും ജീരകം 1 ടേബിൾ സ്പൂണ്‍ കുരുമുളക് ഇവ പൊടിച്ചു ചേർക്കുക.ഇനി ഇത് അടുപ്പിൽ നിന്ന് മാറ്റി മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോൾ ഉള്ളി കറിവേപ്പില ഇവ വറുത്ത് കറിയിൽ ചേർക്കുക . ഇനി ചൂടോടെ വിളമ്പാം . പുട്ട് , പാലപ്പം , ചപ്പാത്തി, ബ്രെഡ് എന്തിന്റെ കൂടെ ആയാലും നന്നായിരിക്കും . try ചെയ്തു നോക്കണേ .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes