പുളിയിഞ്ചി |
ഇഞ്ചി തൊലി കളഞ്ഞു വട്ടത്തില്‍ അരിഞ്ഞത് 1 കപ്പ്
പച്ചമുളക് 6, എണ്ണം
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍
വാളന്‍പുളി ഒരു വലിയ ഉരുള
ശര്‍ക്കര ആവശ്യത്തിനു
കായപൊടി രണ്ടു നുള്ള്
ഉപ്പ്.
ഉണ്ടാക്കുന്ന വിധം
വട്ടത്തില്‍ അരിഞ്ഞ ഇഞ്ചി എണ്ണയില്‍ ചുവക്കെ വറുത്തു മാറ്റി വെയ്ക്കുക
ഒരു ചീനചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് , ഉണക്കമുളക് കറിവേപ്പില എന്നിവ വറുത്തു അതിലേക്ക് വട്ടത്തില്‍ അരിഞ്ഞ പച്ചമുളകിട്ടു വഴറ്റുക , മുളക് വാടിയാല്‍ വറുത്തുവെച്ച ഇഞ്ചി മിക്സിയില്‍ ഒന്ന്‍ അടിച്ചു ചെറിയ കഷങ്ങള്‍ ആക്കിയത് അതിലേക്ക് ചേര്‍ത്ത് വഴറ്റുക നന്നായി മൊരിഞ്ഞാല്‍ അത്ലേക്ക് മഞ്ഞള്‍പൊടിയും മുളക്പൊടിയും ചേര്‍ക്കുക , പൊടി ഒന്ന് വഴറ്റിയ ശേഷം പുളി കുറച്ചധികം വെള്ളത്തില്‍ പിഴിഞ്ഞ് അരിചെഴിക്കുക, അതിലേക്ക് ഉപ്പും ,ശര്‍ക്കരയും, കായവും ചേര്‍ക്കുക . നന്നായി വറ്റികഴിഞ്ഞാല്‍ ഇറക്കി വെയ്ക്കാം .രണ്ടു ദിവസം ഇരുന്നാല്‍ സ്വാദു കൂടും. മധുരം ഇഷ്ടമുള്ളവര്‍ക്ക് ശര്‍ക്കര കൂടുതല്‍ ചേര്‍ക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes