By:Kunjuss Canada
നെല്ലിക്ക വിലയനുസരിച്ച് ഒരു കിലോയോ അരക്കിലോയോ നിങ്ങളുടെ ഇഷ്ടം പോലെ വാങ്ങിയാൽ മതി ട്ടോ. ഞാനിവിടെ ഒരു കിലോ നെല്ലിക്ക ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങിയതാണ് . അതിനെ കഴുകി വൃത്തിയാക്കി രണ്ടു ടേബിൾ സ്പൂണ്‍ ഉപ്പും നികക്കെ വെള്ളവും ഒഴിച്ച് വേവിച്ചു. വെള്ളം തിളച്ചു, അഞ്ചു പത്തു മിനിട്ടിനുള്ളിൽ നെല്ലിക്ക വെന്തു കിട്ടും. ഇറക്കി വെച്ച് തണുക്കാൻ വെക്കുക. നന്നായി തണുത്തു കഴിയുമ്പോൾ ഭരണിയിലോ കുപ്പിയിലോ സൂക്ഷിക്കുക. നെല്ലിക്കയുടെ മേലെ വെള്ളം ഉണ്ടാവണം. അല്ലെങ്കിൽ പൂപ്പൽ ഉണ്ടാവും. നെല്ലിക്ക വേവിച്ച വെള്ളം തികഞ്ഞില്ലെങ്കിൽ വേറെ വെള്ളം തിളപ്പിച്ചാറ്റി ഒഴിച്ചു വെക്കുക. നെല്ലിക്ക മാത്രമല്ല നാരങ്ങയും മാങ്ങയും ഒക്കെ ഇങ്ങിനെ ഉപ്പിലിട്ടു വെക്കാം. ഇത് കുറേ നാൾ കേടാകാതെയിരിക്കും. ഇതു കൊണ്ട് പലതരം കറികളും ഉണ്ടാക്കാം . കറിയുണ്ടാക്കാൻ മടിയാകുമ്പോൾ എളുപ്പത്തിൽ ഒരു ചമ്മന്തിയും ഉണ്ടാക്കാം .
ചമ്മന്തിയുണ്ടാക്കാൻ തേങ്ങയും മിക്സിയും ഒന്നും വേണ്ട . കുറച്ച് ഉള്ളി, പച്ചമുളക്, മുളകുപൊടി, വെളിച്ചെണ്ണ... ഇത്രേം മതി. പിന്നെ ഉപ്പിലിട്ട നെല്ലിക്കയും. എല്ലാം കൂടെ കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. ഉപ്പു പോരായെന്ന് തോന്നിയാൽ ആവശ്യത്തിന് ചേർത്തോളൂ . എനിക്കൊരു വിരോധവുമില്ല . അവസാനം കൈ നക്കാൻ മറക്കരുത് ട്ടോ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes