ഈ രസത്തിന്റെ കാര്യം പറഞ്ഞാൽ വലിയ രസമാ..
രസം കൂട്ടി ചോറുണ്ണാൻ നല്ല രസം, രസത്തിൽ കുതിർന്ന വട തിന്നാൻ അതിലും രസം; രസം ഒരു ഗ്ലാസ്സിലൊഴിച്ചു വലിച്ചു കുടിക്കാനും അതിരസം. 
നമ്മൾ തെക്കേ ഇന്ത്യക്കാർക്ക് രസം വളരെ പ്രിയമുള്ളതാണല്ലോ.. പല തരത്തിലുള്ള രസങ്ങൾ ഉണ്ട്. ഇവിടെ നാരങ്ങാ രസത്തെ ആണ് പരിചയപ്പെടുത്തുന്നത്.

നാരങ്ങാ രസം വെയ്ക്കാൻ ആവശ്യം വേണ്ടത് :~

1. തുവരപരിപ്പ്‌ ഉപ്പിട്ട് നല്ലത് പോലെ വേവിച്ചുടച്ചത് - 2 -3 tbsp
2. തക്കാളി അരിഞ്ഞത് -1
3. നാരങ്ങാനീര് - ഒരു ചെറിയ നാരങ്ങയുടെ
4. ഇഞ്ചി വെളുത്തുള്ളി - അരിഞ്ഞത്, പച്ചമുളകു
5. രസപ്പൊടി 2 tsp, മഞ്ഞൾ പൊടി - 1/4 tsp, കുരുമുളകു പൊടി 1 tsp, കായപ്പൊടി - 1/4 tsp (asafoetida)
6. കടുക്, ജീരകം, മല്ലിയില, കറിവേപ്പില
7. ഉപ്പു എണ്ണ

വിധം :~
--------
a) രണ്ടു കപ്പു വെള്ളത്തിൽ മഞ്ഞൾ, രസം, കുരുമുളകു, കായം പൊടികൾ കലക്കി ഇഞ്ചി വെളുത്തുള്ളി തക്കാളി ഇവ ചെറുതായി അരിഞ്ഞതിട്ടു ഉപ്പു ചേർത്തു വേവിക്കുക.
b) പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ പരിപ്പ് വേവിച്ചത് നന്നായി ഉടച്ചു ഇതിലേക്ക് ചേര്ക്കുക. പച്ചമുളക് കീറിയിടുക. വെള്ളം ആവശ്യമെങ്കിൽ ചേർക്കുക, രസം വളരെ നേർമയായിട്ടുള്ള കറിയാണല്ലോ.
c) ഇത് നന്നായി വെന്തു കലങ്ങുമ്പോൾ, ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് , ജീരകം, ഒരു നുള്ള് കായപ്പൊടി, കറിവേപ്പില ചേർത്തു താളിക്കുക. (ഞാൻ കടുക് വറുത്തപ്പോൾ കുറച്ചു കപ്പലണ്ടി കൂടി ചേർത്തു).
d) അടുപ്പിൽ നിന്നും മാറ്റിയ ശേഷം നാരങ്ങാനീര് ചേർത്തിളക്കി മല്ലിയില വിതറി വിളമ്പുക.

രസമുള്ള ഒരു രസം തയ്യാർ!!!
കുറച്ചു ചൂട് ചോറിൽ രസമൊഴിച്ചു ഉണക്കമീനോ പപ്പടമോ കൂട്ടി കഴിക്ക്യാ.

[*ഈ രസത്തിന് പുളിക്കു പകരമാണ് നാരങ്ങനീര്, അടുപ്പിൽ നിന്നും ഇറക്കിയതിനു ശേഷം മാത്രമേ നാരങ്ങാ നീര് ചേർക്കുകയുള്ളൂ, ഇല്ലെങ്കിൽ ചവർപ്പ് ചുവ ഉണ്ടാകും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم