1. ബ്രെഡ് -ആറു കഷണം
2. ഉരുളക്കിഴങ്ങ് വേവിച്ചത് -രണ്ട് എണ്ണം
3. സവാള ചെറുതായി അരിഞ്ഞത് -ഒന്ന്...
4. പച്ചമുളക് അരിഞ്ഞത് -രണ്ട് എണ്ണം
5. ഇഞ്ചി അരിഞ്ഞത് -ഒരു കഷണം
6. കറിവേപ്പില നുറുക്കിയത് -രണ്ടു തണ്ട്
7. മല്ലിയില അരിഞ്ഞത് -രണ്ട്
8. കടലപ്പൊടി -മൂന്ന് സ്പൂണ്‍
9. കടുക് -ഒരു ടീസ്പൂണ്‍
10. പാചക എണ്ണ -വറുക്കാനുള്ളത്
ചമ്മന്തിക്ക്
1. തേങ്ങ ചിരവിയത് -രണ്ടു കപ്പ്
2. പച്ചമുളക് മുറിച്ചത് -രണ്ട് എണ്ണം
3. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
4. മല്ലിയില, കറിവേപ്പില അരിഞ്ഞത് -ഓരോന്ന്
5. തൈര് -മൂന്ന് ടേബ്ള്‍ സ്പൂണ്‍
തയാറാക്കുന്നവിധം:
ചീനച്ചട്ടിയില്‍ രണ്ടു ടേബ്ള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. മൂന്നു മുതല്‍ ഏഴുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പുചേര്‍ക്കുക. അടുപ്പില്‍നിന്ന് മാറ്റിവെച്ചശേഷം വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ചെടുക്കുക. ചമ്മന്തിക്കുള്ള ചേരുവകള്‍ ചേര്‍ത്തരക്കുക. ആവശ്യത്തിന് ഉപ്പുചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കുക. ബ്രഡിന്റെ അരികുകള്‍ മുറിച്ചുമാറ്റി കുറച്ച് വെള്ളം നനച്ചശേഷം ചമ്മന്തി ബ്രഡില്‍ തേച്ചുപിടിപ്പിക്കുക. ഇതില്‍ ഉരുളക്കിഴങ്ങ് മസാല വെച്ച് കോണായി മടക്കുകയോ ഉരുട്ടുകയോ ചെയ്യുക. കടലമാവ് ഉപ്പുചേര്‍ത്ത് മാവുണ്ടാക്കുക. ഉണ്ടാക്കിവെച്ച ബ്രെഡ്ബാള് ഓരോന്നായി കടലമാവില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ചൂടോടെ കഴിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes