റൊട്ടി -അഞ്ചു സൈ്ളസ്
പാല്‍ - രണ്ടു കപ്പ്
മുട്ട -നാല്...
ബേക്കിങ് പൗഡര്‍ -അര ടീസ്പൂണ്‍
ചുരണ്ടിയ ഓറഞ്ചുതൊലി -ഒരു ടീസ്പൂണ്‍
പഞ്ചസാര -മുക്കാല്‍ കപ്പ്
ഈത്തപ്പഴം അരിഞ്ഞത് -ഒരു കപ്പ്
വെണ്ണ -മുക്കാല്‍ കപ്പ്
കശുവണ്ടി നുറുക്ക് -കാല്‍ കപ്പ്
പഞ്ചസാര കാരമലൈസ് ചെയ്തത് -കാല്‍ കപ്പ്

ഉണ്ടാക്കുന്നവിധം:
ഡിഷില്‍ കാരമലൈസ്ചെയ്ത പഞ്ചസാര തേച്ചുപിടിപ്പിക്കുക. റൊട്ടി സൈ്ളസ് പാലില്‍ കുതിര്‍ത്തുവെക്കുക. മുട്ട മെല്ലെ അടിച്ചശേഷം റൊട്ടിയില്‍ ചേര്‍ക്കുക. ഇതിലേക്ക് ബാക്കി ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തയാറാക്കിയ ഡിഷിലേക്ക് ഒഴിക്കുക. ഒരു അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി തട്ടില്‍വെച്ച് മുക്കാല്‍ മിനിറ്റ് ആവിയില്‍ വേവിക്കുക. ചൂടോടെ ക്രീമിനൊപ്പം വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم