By:Annamma Philip

മട്ടന്‍ 1/2 k.g.
1. സവോള 3 എണ്ണം (ചെറുതായി അറിഞ്ഞത്)
പച്ചമുളക് 5 എണ്ണം(കീറിയത്)
ഇഞ്ചി 2 കഷണം
വെളുത്തുള്ളി 8 അല്ലി(ഇഞ്ചി വെളുത്തുള്ളി ചതക്കുക)
തക്കാളി 1( അരിഞ്ഞത്)
ഉരുളകിഴങ്ങ് 1 എണ്ണം (8 കഷണമാക്കിയത്)
കറിവേപ്പില 3 തണ്ട്
മല്ലിയില 3 തണ്ട്
പുതിനയില 3 തണ്ട്

2. )പട്ട 3 ചെറിയ കഷണം
ഏലക്കായ 2 എണ്ണം
ഗ്രാമ്പൂ 2 എണ്ണം
കുരുമുളക് ഒരു ചെറിയ പിടി
പെരുന്ജീരകം ഒരു ചെറിയ പിടി

3)മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടി സ്പൂണ്‍
മല്ലിപൊടി 1 ടി സ്പൂണ്‍
മീറ്റ്‌ മസാല 1 ടി സ്പൂണ്‍
എണ്ണ 4 സ്പൂണ്‍

മട്ടന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടി ഇട്ടു ഇളക്കി മാറി വെക്കുക.
തീ കത്തിച്ചു ചീനച്ചട്ടി അടുപ്പത് വെച്ചു 2) ൦ ചേരുവ ഇട്ടു ചൂടാക്കി പൊടിച്ചു മാറി വെക്കുക. എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ സവോളയും പച്ചമുളകും ഇട്ടു വഴറ്റുക. നനായി വഴണ്ട് വരുമ്പോള്‍ ഇഞ്ചീം വെളുതുള്ളീം ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴടുക. അതില്‍ 3)൦ ചേരുവ ചേര്‍ത്ത് ഇളക്കി മൂപിച്ചു തക്കാളി അറിഞ്ഞത് ചേര്‍തു വഴറ്റി മട്ടന്‍ ഇട്ടു ഇളക്കുക. അതില്‍ ഉരുളകിഴങ്ങ് ചേര്‍ക്കാം. മൂടി വെച്ചു തിള വരുമ്പോള്‍ ഉപ്പു ചേര്‍ത്ത് പ്രഷര്‍ കുക്കെരിലേക്ക് മാറി കറിവേപ്പിലയും പൊടിച്ചു വെച്ച രണ്ടാം ചെറു വകകളും 1/2 ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് കുക്കര്‍ അടച്ചു മീഡിയം flamil അടുപ്പത് വെച്ചു മൂന്ന് വിസില്‍ കേള്‍ക്കുമ്പോള്‍ ഗ്യാസ് ഓഫ്‌ ചെയ്യുക. കുറച്ച് കഴിഞ്ഞു അടപ്പ് തുറന്നു വെള്ളം ഉണ്ടേല്‍ ഇത്തിരി നേരം കൂടി അടുപ്പത് വെച്ചു തിളപ്പിച്ചതിനു ശേഷം അറിഞ്ഞ പുതിനയും മല്ലിയിലയും ചേര്‍ക്കുക.

2 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

  1. Nനന്നായിരിക്കുന്നു അന്നാമ്മയുടെ മട്ടന്‍ കറി....:)

    ردحذف

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم