By: Sherin Mathew
കോട്ടയം ഭാഗത്തുള്ളവർക്ക് ഈ കറി സുപരിചിതമാണ്
മുളക് പൊടിയും മഞ്ഞൾ പൊടിയും ഒക്കെ ജനിക്കുന്നതിനു മുൻപേ നമ്മുടെ അമ്മച്ചിമാരൊക്കെ ഇങ്ങനെ ആണ് മീൻ കറി വെച്ചിരുന്നത് (കോട്ടയം - ഇടുക്കി ഭാഗം)
(പക്ഷെ ഞാൻ പൊടികൾ ഉപയോഗിക്കുന്നു)
മീൻ - 1/2 കിലോ
(കാളാഞ്ചി, ആവോലി, വറ്റ, കാരി, ഇങ്ങനെ നല്ല ദശയുള്ള മീൻ)
കുടംപുളി - 3 ചുള
ഉപ്പു - ആവശ്യത്തിനു
അരക്കാൻ
മുളകുപൊടി - 4 ടി സ്പൂണ്‍ (നല്ല എരിവുണ്ടേ)
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍
കുരുമുളക് - 1 ടി സ്പൂണ്‍
ഇഞ്ചി നുറുക്കിയത് - 1 വലിയ കഷണം
വെളുത്തുള്ളി - 3 അല്ലി (വലുത്) അല്ലെങ്കിൽ 6 അല്ലി (ചെറുത്)
കറിവേപ്പില - 4 അല്ലെങ്കിൽ 5 ഇല
താളിക്കാൻ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
ഉലുവ - 1/2 ടി സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
കൊച്ചുള്ളി - 3 അരിഞ്ഞത്
ഇഞ്ചി - 1 ടി സ്പൂണ്‍ പൊടിയായി അരിഞ്ഞത്
കറിവേപ്പില - 2 തണ്ട്
മീൻ വെട്ടി കഴുകി തയ്യാറാക്കി വെക്കുക (അല്പം കടുക് അരച്ചതും അല്പം ഉപ്പും പുരട്ടി വെച്ചിരുന്നാൽ മീൻ നല്ല ഉറപ്പുള്ള കഷണങ്ങൾ ആയി ഇരിക്കും)
ഒരു ചട്ടിയിൽ കുടംപുളി അല്പം വെള്ളവും ഉപ്പും ചേർത്ത് അടുപ്പത് വേവിക്കാൻ വെക്കുക.
ഈ സമയം കൊണ്ട് അരക്കാൻ ഉള്ളവ (കറിവേപ്പില ഒഴികെ) ചട്ണി ജാറിൽ നന്നായി അരച്ച് എടുക്കുക. ഇനി മൂടി തുറന്നു കറിവേപ്പില ചേർത്ത് ഒന്ന് കറക്കി എടുക്കുക. (വെള്ളം ചേര്ക്കാതെ അരച്ചതിനു ശേഷം അല്പം വെള്ളം ഒഴിച്ച് അരച്ച് ഉരുട്ടി എടുക്കുക)
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ മൂപ്പിച്ചു, കടുക് പൊട്ടിച്ചു ഉള്ളി അരിഞ്ഞത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേർത്ത് മൂപ്പിക്കുക
ഒരു തണ്ട് കറിവേപ്പില ചേർത്ത് അരപ്പ് ഇടുക. അരപ്പ് നന്നായി വഴറ്റുക - അല്പം വെള്ളം ചേർത്ത് (2 ടേബിൾ സ്പൂണ്‍) അരപ്പ് എണ്ണയിൽ വഴന്നു എണ്ണ തെളിഞ്ഞാൽ പുളിവെള്ളവും ചാറിനു വേണ്ട വെള്ളവും ചേർത്ത് അരപ്പ് തിളപ്പിക്കുക. (ഉപ്പു നോക്കാൻ മറക്കണ്ട) തിള വന്നാൽ മീൻ കഷണങ്ങൾ ചേർത്ത് ചാറു കുറുകി വരുമ്പോൾ തീ അണക്കാം.
1/4 ടി സ്പൂണ്‍ ഉലുവ പൊടി (വറത്തു പൊടിച്ച ഉലുവ) രണ്ടു തണ്ട് കറിവേപ്പില എന്നിവ മേലെ ഇട്ടു കറി അടപ്പ് അല്പം മാറ്റി മൂടി വെക്കുക.
Enjoy!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes