By:Joji Mathew
ചേരുവകള്‍ ;
മീന്‍ 1/2 kg:
എണ്ണ:2tbsp,
കടുക്..1 tsp ,
ഉലുവ; 1/2tsp,
ഇഞ്ചി:1കഷണം
വെളുത്തുള്ളി: 5 അല്ലി,
പച്ചമുളക്:4എണ്ണം,
ചുവന്നുള്ളി :4 ,
കറിവേപ്പില : 2 തണ്ട് ,
മഞ്ഞള്‍പൊടി :1/2 tsp,
മല്ലിപൊടി :2tsp,
മുളകുപൊടി:2 or3 tsp
കുടംപുളി: 3 എണ്ണം.
ഉപ്പ്, വെള്ളം: ആവശ്യത്തിന്..
ഉണ്ടാക്കുന്നവിധം:
ഇതു സാധാരണ മീന്‍കറി ഉണ്ടാക്കുന്നപോലെ തന്നെ...
ഇതു സാധാരണ മീന്‍കറി ഉണ്ടാക്കുന്നപോലെ തന്നെ...
ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് കടുക് ചേര്‍ക്കുക. കടുക് പൊട്ടികഴിയുമ്പോള്‍ ഉലുവ ചേര്‍ക്കാം. പിന്നീട് അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ചേര്‍ക്കാം.ഇതു ഒരു golden brown ആകുന്നതുവരെ ഇളക്കികൊണ്ടിരിക്കുക. അതിനുശേഷം മഞ്ഞള്‍പൊടി, മല്ലിപൊടി,മുളകുപൊടി എന്നിവ തീ കുറച്ചുവെച്ചു ഇളക്കുക. പൊടികളുടെ പച്ചമണം മാറിയതിനുശേഷം അതിലേക്കു വെള്ളവും കുടംപുളിയും ഉപ്പും ചേര്‍ക്കുക. വെള്ളം തിളച്ചതിനു ശേഷം അതിലേക്കു മീന്‍ ഇടാം.20 മിനിറ്റിനു ശേഷം വാങ്ങി വെച്ച് തണുത്തതിനുശേഷം ഉപയോഗിക്കാം.ഇത് കോട്ടയം രീതിയിലുള്ള കറിയാണ്.ഏതു മീന്‍ വേണമെങ്കിലും ഉപയോഗിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes