തേന്‍ നിലാവ് ( തേന്‍ മിഠായി )

തേന്‍ നിലാവ് എന്ന് വിളിച്ചിരുന്ന ഒരു മധുരം…
സ്കൂള്‍ കാലഘട്ടത്തിന്‍റെ ആ ഓര്‍മ മധുരം മനസ്സില്‍ നിന്നും നാവില്‍ നിന്നും മായാത്തവര്‍ക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്……

ആവശ്യമുള്ള സാധനങ്ങള്‍
അരി (1 കപ്പ്‌)(
ഉഴുന്ന്(1/4 കപ്പ്‌) (Whole urad dal or split white urad dal)

ഓറഞ്ച്/റെഡ് ഫുഡ്‌ കളര്‍,
എണ്ണ എന്നിവ ആവശ്യത്തിന്

പഞ്ചസാര(1 കപ്പ്‌)
വെള്ളം(1/4കപ്പ്‌)

അരിയും ഉഴുന്നും (3 or 4 hrs) വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം (സാധാരണ ഇഡലിക്ക് അരയ്ക്കുന്നത് പോലെ )വളരെക്കുറച്ച് വെള്ളം ചേര്‍ത്ത്അരച്ചെടുക്കുക….

അതിലേയ്ക്ക് ഫുഡ്‌ കളര്‍ ചേര്‍ക്കുക..നന്നായി ഇളക്കി മാറ്റി വയ്ക്കുക..ശേഷം sugar syrup ഉണ്ടാക്കാം…പഞ്ചസാരയിലേയ്ക്ക് വെള്ളം ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക…പാനി ആക്കിയത് ചൂട് ആറാതെ വയ്ക്കണം…..

ഒരു frying pan ല്‍ എണ്ണ ചൂടാക്കി….അരച്ചെടുത്ത മാവ് കുറേശെ (ഉരുട്ടി) എടുത്ത് എണ്ണയില്‍ ഇട്ട് മൊരിച്ച് എടുക്കുക…
(പുറം ഭാഗം നന്നായി മൊരിഞ്ഞാല്‍ മതി…(3,4 minutes maximum))…….

ശേഷം അവ ചൂടു പാനിയില്‍ 2 minutes ഇട്ട് എടുക്കുക…ഒരു പ്ലേറ്റ് ലേയ്ക്ക് നിരത്തുക…..ഇത്രേ ഉള്ളൂ കാര്യം…..

Air tight container ല്‍ ആക്കിയാല്‍ രണ്ടോ മൂന്നോ ദിവസം കേടാകാതെ ഇരിക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم