മോര് രസം

ഒരു തമിഴ് iyengar വിഭവമാണ്..ബലിക്കു ഉണ്ടാക്കുന്ന കാളന്റെ ടേസ്റ്റ് ഇനോട് സാമ്യം ഉണ്ട് ഇതിനു..വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കൂട്ടാൻ ആണിതു.. എല്ലാരും പരീക്ഷിച്ചു നോക്കു…

1 സ്പൂണ്‍ തുവര പരിപ്പ് ,
1/2 സ്പൂണ്‍ കുരു മുളക് ,
1/4 സ്പൂണ്‍ ജീരകം എന്നിവ എണ്ണ ഇല്ലാതെ വറുക്കണം..

പരിപ്പിന്റെ നിറം മാറി ബ്രൌണ്‍ ആവുമ്പോ ഓഫ്‌ ചെയ്യുക..
ഇതു ലേശം വെള്ളം ചേർത്ത് മിക്സിയിൽ ഇട്ടു അരച്ച് എടുക്കണം..
ഒരു ഗ്ലാസ്‌ നല്ല പുളിയുള്ള തയിര് 1/2 ഗ്ലാസ്‌ വെള്ളം ചേരട് അടിക്കുക..
അരച്ച് വെച്ചിരിക്കുന്ന കൂട്ട് ഇതിൽ ചേർത്ത് ഇളക്കുക..
ആവശ്യത്തിനു മഞ്ഞൾ പൊടിയും ഉപ്പും ചേര്ക്കണം..
പിന്നെ ഒരു പത്രത്തിൽ ഒഴിച്ച് അടുപ്പത് വെച്ച് ചൂടാക്കുക.
ചെറുതായി പത വന്നാൽ മതി.
മോരായതിനാൽ ചൂടായി പിരിഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കണം.
കുറച്ചു നെയ്യിൽ കടുകും, മുളകും കറിവേപ്പിലയും ചേർത്ത് താളിക്കുക..
നെയ്യ് തന്നെ വേണം, അപ്പോഴാണ്‌ ടേസ്റ്റ് വരുന്നതു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم