സ്പെഷ്യല്‍ ചിക്കന്‍ റോസ്റ്റ്
By:Satheesh Thomas
വേണ്ട സാധനങ്ങള്‍
---------------------
ചിക്കന്‍ - 1 kg.
സവാള - 1/2 കിലോ.
തക്കാളി - 3 എണ്ണം.
പൊതിനയില - ഇലയോടു കൂടിയ ഒരു തണ്ട്.
കറിവേപ്പില - 3 തണ്ട്.
മല്ലിയില - 100 ഗ്രാം.
ഇഞ്ചി - 2 ടീസ്പൂണ്‍ ( ചെറുതായി അരിഞ്ഞത്).
വെളുത്തുള്ളി - 3 ടീസ്പൂണ്‍ (ചതച്ചത്)
പച്ചമുളക് - 3 എണ്ണം.
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മുളക് പൊടി -3 ടീസ്പൂണ്‍
ഗരം മസാല - 1/ 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
പെരുംജീരകപ്പൊടി - 1 ടീസ്പൂണ്‍
ഉലുവപ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 കപ്പ്.
ഉപ്പ് ആവശ്യത്തിനു
അണ്ടിപ്പരിപ്പ്, മുന്തിരി - കുറച്ചു വീതം
തയ്യാറാക്കുന്ന വിധം
---------------------
ചിക്കന്‍ കഴുകി വൃത്തിയാക്കി 3 ടീസ്പൂണ്‍ മല്ലിപ്പൊടി, 2 ടീസ്പൂണ്‍ മുളക്പൊടി,1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ പെരുംജീരകപ്പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം (ചിക്കന്‍ വെന്തു കഴിഞ്ഞു കുറച്ചു വെള്ളം ബാക്കി ഉണ്ടാകണം) എന്നിവ ചേര്‍ത്ത് വേവിക്കുക. മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് 2 കപ്പ് വെളിച്ചെണ്ണയില്‍ സവാള പൊരിച്ചെടുത്ത് കോരി മാറ്റിവെക്കുക. അതേ എണ്ണയില്‍ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറത്ത് മാറ്റിവെക്കുക. ബാകി വന്ന എണ്ണയില്‍ 2 ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തില്‍ ചൂടാക്കി തക്കാളി ഇട്ട് വഴറ്റുക. അതില്‍ 1/4 ടീസ്പൂണ്‍ ഉലുവപ്പൊടി, 1/2 ടീസ്പൂണ്‍ ഉപ്പ്, നെടുകെ അരിഞ്ഞ പച്ചമുളക്, മല്ലിയില, പൊതിനയില, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. കുറച്ച് സമയം വഴറ്റിയ ശേഷം 1/2 ടീസ്പൂണ്‍ ഗരംമസാല, 1 ടീസ്പൂണ്‍ മുളക്പൊടി, 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ഇട്ട് ഒന്നുകൂടി വഴറ്റുക. ഇപ്പോള്‍ മസാല ഏകദേശം തയ്യാറായിക്കഴിഞ്ഞു. അതിലേക് വറുത്തു വെച്ചിരിക്കുന്ന സവാളയില്‍ മുക്കാല്‍ ഭാഗം ഇട്ടു 1 മിനിറ്റ് വഴറ്റുക.അതിലേക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കന്‍ ഇട്ടു ഒന്ന് നന്നായി ഇളക്കി ഒരു 3 മിനിറ്റ് കഴിഞ്ഞു ബാകി ഉള്ള സവാളയും, അണ്ടിപ്പരിപ്പും മുന്തിരിയും കൂടെ ചേര്‍ത്ത് ഒന്ന് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ചിക്കന്‍ റോസ്റ്റ് റെഡി.
ഇത് ഫ്രൈഡ് റൈസ് , അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയുടെ കൂടെ കഴികാവുന്നതാണ്..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes