അമൃതം
By: Satheesh Thomas

ശര്ക്കര - 1/4 കപ്പ്‌ (മധുരം കൂടുന്നത് കൊണ്ട് ഞാന്‍ ശര്ക്കര പാനി - 1 ടേബിള്‍ സ്പൂണ്‍ ആണ് എടുത്തത്‌)
കല്കണ്ടം പൊടിച്ചതു - 1 ടേബിള്‍ സ്പൂണ്‍
പാല് - 1/4 കപ്പ്‌ (ഞാന്‍ ഉപയോഗിച്ചില്ല)
തേന്‍ - 2 ടീസ്പൂണ്‍
നെയ്‌ - 1 ടീസ്പൂണ്‍ (ഞാന്‍ രണ്ടു ടീസ്പൂണ്‍ ഇട്ടിരുന്നു)
കദളി പഴം - 1 (ചെറുതായതിനാല്‍ ഞാന്‍ ഒന്നര പഴം ഇട്ടിരുന്നു)
ഉണക്ക മുന്തിരിങ്ങ - 1/4 കപ്പ്‌
ഈന്തപഴം - 5

ഉണ്ടാക്കിയ വിധം

ഈന്തപഴവും ഉണക്ക മുന്തിരിങ്ങയും ചെറുതായി അറിയുക.
പഴം നല്ല പോലെ ഉടച്ചതിനു ശേഷം അതിലേക് അരിഞ്ഞു വെച്ച ഈന്തപഴവും മുന്തിരിങ്ങയും ചേര്‍ത്ത് നെയ്യും കല്കണ്ടം പൊടിച്ചതും ശര്ക്കര പാനിയും തേനും ചേര്‍ത്ത് നന്നായി ഉടച്ചു കുഴച്ചു എടുക്കുക. പഞ്ചാമൃതം റെഡി.

നോട്ട്:- പാല് ഉപയോഗികുന്നെങ്കില്‍ പാലില്‍ ശര്ക്കരപാനിയും ഉടച്ചു വെച്ചിരിക്കുന്ന പഴവും ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കുക കുറുകുന്നത് വരെ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم